ബെംഗളൂരു: കാമുകി മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് ചിക്കബെല്ലാപുര താലൂക്കിലെ പെരേസന്ദ്ര ഗ്രാമത്തിലെ ഒരു സ്വകാര്യ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥി മരണക്കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തു.വയനാട് സ്വദേശിയായ മുഹമ്മദ് ഷബ്ബീർ (26) ആണ് ആത്മഹത്യ ചെയ്തത്.
ചിക്കബെല്ലാപുര താലൂക്കിലെ പെരേസന്ദ്ര ഗ്രാമത്തിലെ ഒരു പ്രശസ്തമായ സ്വകാര്യ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിയാണ് ഷബ്ബീർ എന്നാണ് വിവരം.കോഴ്സ‌് പൂർത്തിയാക്കി ഏതാനും മാസങ്ങൾക്കുള്ളിൽ വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന വിദ്യാർത്ഥിയെ ഇന്ന് (സെപ്റ്റംബർ 7) രാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടതുകയായിരുന്നു
രാത്രി പത്തിനുശേഷം ഉച്ചത്തില്‍ സംസാരവും പാട്ടും വേണ്ട; രാത്രിയാത്രയ്ക്ക് പുതിയ നിര്‍ദേശങ്ങളുമായി റെയില്‍വേ
രാത്രിയാത്രകള്‍ കൂടുതല്‍ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ റെയില്‍വേ പുതിയ മാർഗനിർദേശങ്ങള്‍ പുറത്തിറക്കി.ഇതനുസരിച്ച് രാത്രി പത്തിനുശേഷം ട്രെയിനിനുള്ളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനും ഉയർന്ന ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതിനും കർശന വിലക്ക് ഉണ്ടാകും.സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ റീല്‍സ് കണ്ടാലോ ഫോണില്‍ സംസാരിച്ചാലോ പിടിവീഴും എന്ന കാര്യം ഉറപ്പ്.
മാത്രമല്ല, പിഴത്തുകയും അടയ്ക്കണം. ഓരോ യാത്രക്കാരനും രാത്രി ഉറങ്ങാനും വിശ്രമിക്കാനും പൂർണ അവസരവും അവകാശവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ മാർഗരേഖ കൊണ്ട് ലക്ഷ്യമിടുന്നത്.പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് വ്യവസ്ഥകള്‍ കർശനമാക്കാൻ റെയില്‍വേ മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുള്ളത്.
1984 -ലെ റെയില്‍വേ നിയമം 145-ാം വകുപ്പ് അനുസരിച്ച് അമിതശബ്ദമുണ്ടാക്കി സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കുറ്റകരമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പു നല്‍കുകയാണു പതിവ്. അവഗണിച്ചാല്‍ 500 മുതല്‍ 1000 രൂപ വരെ പിഴ ചുമത്തും.രാത്രി പത്തിനുശേഷം ഹെഡ് ഫോണുകള്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണുകളില്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാട്ട് കേള്‍ക്കാനോ ഇനിമുതല്‍ പാടില്ല. മാത്രമല്ല, രാത്രി ആവശ്യത്തിനുള്ള ഡിം ലൈറ്റ് ഒഴികെയുള്ള കോച്ചുകളിലെ മറ്റ് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. നിയമലംഘകരോട് ഇനി ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പുതിയ മാർഗരേഖയില്‍ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.