ബംഗളൂരു: നെലമംഗലയിൽ വഴിയരികിൽനിന്ന് ലഹരി ഉപയോഗിച്ച മലയാളി യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കുടുരുഗെരെ ഓം സായി ലേഔട്ട് പരിസരത്തുനിന്ന് റുബൻ എന്ന യുവാവിനെയാണ് പിടികൂടിയത്. ഇയാൾ എൻജിനീയറിങ് ബിരുദധാരിയാണ്. ബംഗളൂരു നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ നാട്ടുകാർ ജാഗ്രതയിലായിരുന്നു.
ലഹരിക്കടിമയായ റൂബൻ മുമ്പും ലഹരിയിൽനിന്ന് മുക്തി നേടാൻ പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നു. ഏതാനുംമാസം മുമ്പ് വീട്ടിൽ തിരിച്ചെത്തിയതോടെ വീണ്ടും ലഹരി ഉപയോഗം തുടർന്നു. ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകാരനായ ആഫ്രിക്കൻ വംശജനുമായി ബന്ധമുള്ളതായും നാട്ടുകാർ ആരോപിച്ചു.നാട്ടുകാർ പിടികൂടുമ്പോൾ ഇയാളുടെ കൈയിൽ ഒരു ഗ്രാം ഹൈഡ്രോ കഞ്ചാവാണുണ്ടായിരുന്നത്. നാട്ടുകാർ കൈയോടെ പിടികൂടി തടഞ്ഞുവെച്ച ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. മദനായ്കനഹള്ളി പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു
യുവാക്കളിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കൊവിഡ് വാക്സിനല്ല, മറ്റൊന്ന്: നിര്‍ണായക കണ്ടെത്തലുമായി പഠനം
കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങള് കൂടിവരുന്നതിന് കാരണം കൊവിഡ് വാക്സിനല്ലെന്ന് വിദഗ്ദ്ധർ.ഇന്ത്യൻ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ പഠനങ്ങളിലാണ് കൊവിഡ് വാക്സിന്റെ പേരുദോഷം മാറിക്കിട്ടിയത്. രാജ്യത്ത് നാല്‍പ്പതുവയസിന് താഴെയുള്ളവരില്‍ ഹൃദയാഘാത നിരക്ക് കുത്തനെ വർദ്ധിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്.കൊവിഡ് വാക്സിനുകളും യുവാക്കളിലെ ഹൃദയാഘാതവും തമ്മില്‍ ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
ജീവിത ശൈലികളും മുൻകാല സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമൊക്കെയാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്നും പഠനത്തില്‍ വ്യക്തമായി.ഐസിഎംആറും നാഷണല്‍ സെന്റർ ഫോർ ഡിസീസ് കണ്ട്രോളും സംയുക്തമായി പതിനെട്ടിനും 45നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനവിധേയരാക്കിയത്. യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണങ്ങള് കൂടിയതോടെയാണ് പഠനം നടത്താൻ തീരുമാനിച്ചത്. പെട്ടെന്നുള്ള മരണത്തിന് കാരണം കൊവിഡ് വാക്സിനെന്ന ആക്ഷേപം ശക്തമായിരുന്നു. വേണ്ടത്ര പരിശോധനങ്ങളും പരീക്ഷണങ്ങളും നടത്താതെ പെട്ടെന്ന് വാക്സിൻ മനുഷ്യരില്‍ പ്രയോഗിച്ചതിന്റെ ദൂഷ്യവശങ്ങളാണ് ഇതെല്ലാം എന്നതരത്തിലായിരുന്നു ആക്ഷേപം.
ഇതിനുള്ള സാദ്ധ്യത അധികൃതർ തള്ളിയെങ്കിലും അതൊന്നും ആരും വിശ്വസിച്ചില്ല. ഒരുകാരണവശാലും കൊവിഡ് വാക്സിൻ എടുക്കരുതെന്നും ചില കോണുകളില്‍ നിന്ന് പ്രചാരണമുണ്ടായി.പുതിയ കണ്ടെത്തല്‍ വന്നതോടെ അത്തരം പ്രചാരണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലാതായി. വ്യായാമമില്ലാത്തതും ജീവിത ശൈലികളിലെ പ്രശ്നങ്ങളും വലിയ തോതില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു എന്ന് വിദഗ്ദ്ധർ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.