ബെംഗളൂരു : ബെംഗളൂരുവിൽ ഫാക്ടറിയുടെ ബേസ്മെന്റിൽനിന്ന് കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് പോലീസ്. കോട്ടയം സ്വദേശി വിഷ്ണു പ്രശാന്തിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കനകപുര റോഡിലെ ഫാഷൻ വസ്തുക്കളുടെ ഫാക്‌ടറി ബേസ്മെന്റിൽനിന്ന് കണ്ടെത്തിയത്.ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ വിഷ്ണു ഏതാനും മാസം മുൻപാണ് ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയത്.
പെട്ടികൾക്കിടയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിവുകളോ കൊലപാതക ശ്രമത്തിന്റെ അടയാളങ്ങളോ ഇല്ലായിരുന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്ന് കൊനനകുണ്ഡെ പോലീസ് പറഞ്ഞു.വിഷ്ണുവിന്റെ അമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാൻ തയ്യാറാകാത്തതിനാൽ ബെംഗളൂരുവിൽ സംസ്‌കരിച്ചു.
വിവാഹ മോചന അപേക്ഷയുമായി കോടതിയിലെത്തിയപ്പോള്‍ അവധി ദിനം; കോടതി പരിസരത്ത് ജീവനൊടുക്കി യുവാവ്
വിവാഹ മോചന അപേക്ഷ നല്‍കാൻ കോടതിയിലെത്തിയ യുവാവ് കോടതി പരിസരത്ത് തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ പാഷാൻ സ്വദേശിയായ 28കാരൻ സൊഹൈല്‍ യെനിഗുരേയാണ് ജീവനൊടുക്കിയത്.ഇരുവരും തമ്മില്‍ തർക്കം പതിവായതിനെത്തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയതായിരുന്നു. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. 28കാരനും ഭര്യയും തമ്മില്‍ തർക്കം പതിവായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
അടുത്തിടെ തർക്കങ്ങളില്‍ പരിഹാരം കണ്ടെത്താൻ പറ്റാതെ വന്നതോടെ ഇരുവരും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിലെത്തിയിരുന്നു. ശനിയാഴ്ച വിവാഹ മോചന അപേക്ഷ നല്‍കാനെത്തിയപ്പോഴാണ് യുവാവ് കോടതി പരിസരത്ത് ജീവനൊടുക്കിയത്. പൂനെയിലെ സെഷൻസ് കോടതി പരിസരത്തെ പുളിമരത്തില്‍ ഭാര്യയുടെ സ്കാർഫ് ഉപയോഗിച്ചാണ് യുവാവ് ജീവനൊടുക്കിയത്. അവധി ദിവസമായതിനാല്‍ കോടതി പരിസരത്ത് ആരുമുണ്ടായിരുന്നില്ല. സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കാൻ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.