ബെംഗളൂരു: കേസാരെ ചിക്കെരെക്ക് സമീപം അനധികൃതമായി മുറിച്ചുമാറ്റിയ ഒന്നര ലക്ഷം വിലമതിക്കുന്ന ചന്ദനത്തടികളുമായി യുവാവ് അറസ്റ്റിൽ.കേസാരെയിലെ ഉസ്മാനിയ ബ്ലോക്കിൽ താമസിക്കുന്ന നവാസ് ഷെരീഫിനെയാണ് (32) പിടികൂടിയത്. പോലീസ് പട്രോളിങ്ങിനെ ഓൾഡ് കേസാരെയിലെ കാമനകെരേഹുണ്ടി മെയിൻ റോഡിൽ ബൈക്കിൽ ചാക്കുമായി പ്രതി നിൽക്കുന്നത് കണ്ടു.രക്ഷപ്പെടാൻ ശ്രമിച്ച ഷെരീഫിനെ പോലീസ് പിടികൂടി.ചാക്കിൽ 33.600 കിലോ ഗ്രാം ചന്ദനം പോലീസ് കണ്ടെടുത്തു.