ബെംഗളൂരു മലയാളി യുവാവിനെ ബെംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര അരുനെല്ലൂർ ശശിധരന്റെ മകൻ എസ് സജിത്തിനെ (32) ആണ് ബെംഗളൂരു മഡിവാള മാരുതി നഗർ വെങ്കിടേശ്വര കോളേജിനടുത്തുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായി ജോലി ചെയ്തുവരികയായിരുന്നു. കേരള സമാജം സിറ്റി സോൺ ഭാരവാഹികളായ ലിജോ കുര്യൻ, ശ്രീജിത്ത്, പ്രദീപ്, ജയശ്രീ, അനീഷ്, അബ്ദു, ടിജോ എന്നിവർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
മൃതദേഹം കേരള സമാജം ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് രാധാമണി. ഭാര്യ: വിനു പ്രിയ. മക്കൾ: അരുൺ, ശ്രേയ. സഹോദരങ്ങൾ: രഞ്ജിത്ത്, സരിത