ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്ത് തനിക്ക് ലഭിക്കുന്ന വരുമാനം പങ്കുവച്ച് യുവതി.ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളി യുവതിയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോലിക്കായി തിരഞ്ഞെടുക്കേണ്ട സമയത്തേക്കുറിച്ചും റൂട്ടിനേക്കുറിച്ചും വരെ യുവതി കുറിപ്പില്‍ പറയുന്നുണ്ട്. തന്റെ പ്രധാന ജോലിക്കൊപ്പം സൊമാറ്റോ ഓടാന്‍ തുടങ്ങിയത് ഒരു ആകാംക്ഷയുടെ പുറത്തായിരുന്നുവെന്നും ഇന്ന് തനിക്ക് തന്നെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ സ്വയം അഭിമാനം തോന്നുന്നുവെന്നും യുവതി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്.
യുവതി പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം : വെര്‍തെ ഒരു curiosity യില്‍ Zomato ഓടാന്‍ തുടങ്ങിയതാണ്.’Now I proud me ??’മൂന്ന് ദിവസം മൂന്ന് മണിക്കൂര്‍ വച്ചാണ് ജോലി ചെയ്തത്. മൂന്ന് ദിവസത്തെ ശരാശരി എന്റെ ഇന്‍കം 800 രൂപയാണ്.രാത്രി 10 pm to 12 am ഈ സമയമാണ് കൂടുതലായും തിരഞ്ഞെടുത്തിട്ടുള്ളത്.ബാംഗ്ലൂര്‍ ഡെലിവറി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ രണ്ട് കാര്യം ശ്രദ്ധിച്ചാല്‍ മതി.ഒന്നാമത്തെ കാര്യം അതിരാവിലെയും , രാത്രി പത്ത് മണിക്ക് ശേഷവും ടൈം തിരഞ്ഞെടുക്കുക.
ആ സമയത്ത് ട്രാഫിക്ക് ഉണ്ടാകില്ല.രണ്ടാമത്തെ കാര്യം വണ്ടിയും കൊണ്ട് നമ്മുടെ ലൊക്കേഷന്റെ അകത്ത് തന്നെ ഉള്ള കുറച്ച് റൂറല്‍ ഏരിയയിലേക്ക് പോകുക അവിടെയും ട്രാഫിക്ക് ഉണ്ടാകില്ല.ഒരു സ്ത്രീ എന്ന നിലയില്‍ എല്ലായിടത്തം നല്ല respect , help കിട്ടിയതാണ് ഏറ്റവും സന്തോഷം തോന്നിയ കാര്യം ??ആദ്യ ദിവസം ഒന്നും അറിയാതെ ഡെലവറി എടുക്കാന്‍ ചെന്നപ്പോള്‍ അടുത്ത് നിന്ന ചെറുപ്പക്കാരന്‍ ഫോണ്‍ വാങ്ങി എല്ലാം പറഞ്ഞ് തന്നു.
ഓര്‍ഡര്‍ എടുക്കാന്‍ ചെല്ലുന്ന ചില ഹോട്ടലിലെ ചേട്ടന്‍മാര്‍ എന്നെ കാണുമ്ബോഴേ ഓര്‍ഡര്‍ നമ്ബര്‍ ചോദിച്ച് ആ ഓര്‍ഡര്‍ വേഗം എടുത്ത് തരും.കുറച്ച് കഷ്ടപ്പാട് തോന്നുമെങ്കിലും നിങ്ങള്‍ക്ക് ആരുടെ മുന്നിലും ജോലിക്കായി ഓച്ഛാനിച്ച് നില്‌ക്കേണ്ട. ആരേയും ഒന്നും ബോധിപ്പിക്കേണ്ട. സമയത്തിന് ചെന്നില്ലെങ്കില്‍ ആരുടെയും വഴക്ക് കേള്‍ക്കേണ്ടി വരില്ല. ഇഷ്ടമുള്ളപ്പോ പോകാം വരാം.ഒരു ഏഴ് മണിക്കൂര്‍ ആത്മാര്‍ത്ഥമായി മാറ്റി വച്ചാല്‍ മാസം എല്ലാ ചിലവും കഴിഞ്ഞ് ഒരു 15k ഈസി ആയിട്ട് മാറ്റി വയ്ക്കാന്‍ പറ്റും.എത്ര വേണമെങ്കിലും കഷ്ടപ്പെടുന്നതില്‍ ഒരു അന്തസ്സുണ്ട്. അല്ലാതെ അന്യന്റെ മുതല്‍ കട്ടെടുത്തും ,ഹൂമ്ബിച്ചും ജീവിച്ചിട്ട് ‘ഞങ്ങളുടെ ജാതിയാണോ നിങ്ങളുടെ പ്രശ്‌നം ‘ എന്ന് ചോദിക്കുന്ന ത്രിലോക വാ+ണങ്ങള്‍ ഉള്ള ഈ സമൂഹത്തില്‍ നിങ്ങള്‍ അധ്വാനത്തിന്റെ പാദ തിരഞ്ഞെടുക്കൂ എന്ന് മാത്രമെ പറയാനുള്ളു