ബെംഗളൂരു: നായയെ കല്ലെറിഞ്ഞതിന് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ എൻആർ ലേഔട്ട് ഏരിയയില്‍ ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടന്നത്.യതീഷ് എന്നയായാളാണ് തന്നെ ഉപദ്രവിച്ചതെന്നാണ് യുവതി പറയുന്നത്.ഇരുചക്രവാഹനത്തില്‍ പോകുമ്ബോള്‍ നായ്ക്കള്‍ ഓടിച്ചെന്ന് യുവതി പറയുന്നു. നായ്ക്കള്‍ തന്നെ ആക്രമിക്കാതിരിക്കാൻ അവള്‍ വാഹനം നിർത്തി കല്ലെറിഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് തന്നെ വലിച്ചിഴക്കുകയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
സംഭവത്തിനു പിന്നാലെ യുവതി പരാതി നല്‍കുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാല്‍ പേരും ഫോട്ടോയും അടക്കം പൊലീസിന് കൈമാറിയിട്ടും, പോലീസ് നടപടി സ്വീകരിച്ചില്ലെന്നും, പ്രതിയെ ചോദ്യം പോലും ചെയ്തില്ലഎന്നും യുവതി പറയുന്നു.മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ബംഗളൂരു പോലീസ് കമ്മീഷണർ എന്നിവർക്ക് നീതി ആവശ്യപ്പെട്ട് യുവതി ട്വീറ്റ് ചെയ്തിട്ടുണ്ട്.