Home Featured ടൂറിസ്റ്റ് ബസിനും ഭിത്തിക്കും ഇടയില്‍പ്പെട്ടു : മൈസൂരില്‍ മലയാളിക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസിനും ഭിത്തിക്കും ഇടയില്‍പ്പെട്ടു : മൈസൂരില്‍ മലയാളിക്ക് ദാരുണാന്ത്യം

by admin

മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ മാലൂർ കുണ്ടേരിപ്പൊയില്‍ സ്വദേശി കൗസുവാണ് മരിച്ചത്.ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോള്‍ ഇടിക്കുകയായിരുന്നു. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയില്‍പെട്ടാണ് മരണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.

കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ വൻ മാറ്റങ്ങള്‍ വരുത്താൻ സംസ്ഥാന സര്‍ക്കാര്‍

ഉയരം നോക്കാതെ തന്നെ ഇരുനില വീടുകള്‍ക്ക് ഇനി ഉടൻ കെട്ടിടപെർമിറ്റ് നല്‍കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. 300 ചതുരശ്ര മീറ്റർ (ഏകദേശം 3229 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീടുകള്‍ക്ക് അപേക്ഷിച്ചാലുടൻ അനുമതി നല്‍കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കെട്ടിടനിർമാണ ചട്ടങ്ങളില്‍ വിപുലമായ ഭേദഗതികള്‍ തയ്യാറായിരിക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കഴിഞ്ഞാല്‍ വിജ്ഞാപനം പുറപ്പെടുവിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോള്‍ ഏഴു മീറ്റർ ഉയരമുള്ള വീടുകള്‍ക്കാണ് സെല്‍ഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്നത്. പുതിയ ഭേദഗതിയോടെ ഉയരം സംബന്ധിച്ച നിയന്ത്രണം നീങ്ങി, വിസ്തീർണ്ണമാണ് നിർണായക ഘടകം. ഇതോടെ കൂടുതല്‍ വീടുടമകള്‍ക്ക് എളുപ്പത്തില്‍ അനുമതി ലഭിക്കും.വാണിജ്യ കെട്ടിടങ്ങള്‍ക്കും വലിയ ഇളവ്. നിലവില്‍ 100 ചതുരശ്ര മീറ്റർ (1076.39 ചതുരശ്ര അടി) വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കാണ് ഉടൻ പെർമിറ്റ് ലഭിക്കുന്നത്. പുതിയ ചട്ടപ്രകാരം ഇത് 250 ചതുരശ്ര മീറ്റർ (2690.98 ചതുരശ്ര അടി) വരെ ഉയർത്തും. ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്കും സംരംഭകർക്കും ഇതിലൂടെ വലിയ ആശ്വാസം.

You may also like

error: Content is protected !!
Join Our WhatsApp Group