കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്നതിനു പിന്നില്‍ പ്രധാനികള്‍ ആഫ്രിക്കക്കാർ.നെെജീരിയ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ലഹരിക്കടത്തില്‍ മുഖ്യ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ മാസം കോഴിക്കോട്ടെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വിവരം ലഭിച്ചത്.ലഹരിക്കടത്തിന്റെ ഇടനിലക്കാരില്‍ ഭൂരിഭാഗവും മലയാളി വിദ്യാർത്ഥികളാണ്. ആസൂത്രണം, വില്‍പ്പന, കടത്ത് തുടങ്ങി പല തലങ്ങളിലായാണ് ആഫ്രിക്കക്കാരുടെ പ്രവർത്തനം.
കഴിഞ്ഞ മാസം പഞ്ചാബ് പഗ്വാര ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലെ ബി ടെക് വിദ്യാർത്ഥി കലഞ്ചന ഡേവിഡ് എന്റമി (22), ബി.ബി.എ വിദ്യാർത്ഥിനി മയോങ്ക അറ്റ്ക ഹരുണ (22) എന്നിവരെ പഞ്ചാബില്‍ നിന്ന് കുന്ദമംഗലം പൊലീസ് പിടികൂടിയിരുന്നു. രണ്ടു പേരുടെ അക്കൗണ്ടുകളിലായി അഞ്ച് മാസത്തിനിടെ 1.3 കോടി രൂപ എത്തിയിരുന്നു.ബംഗളൂരുവില്‍ നിന്നുള്ള ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്നത് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ നെെജീരിയക്കാരും മറ്റുമാണ്. ബംഗളൂരുവിലും ഡല്‍ഹിയിലും ഇവർ താമസിക്കുന്ന കോളനികളുണ്ട്. ഫുട്ബാള്‍ ടീമുകളില്‍ കളിക്കാനും പഠിക്കാനുമായി എത്തുന്നവർ തിരികെ പോകാറില്ലെന്ന് പൊലീസ് പറയുന്നു.
പണമുണ്ടാക്കാൻ ലഹരിവഴി: ബംഗളൂരുവില്‍ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർത്ഥികളില്‍ പലരും പെട്ടെന്ന് പണമുണ്ടാക്കാൻ ലഹരിക്കടത്തില്‍ ഏർപ്പെടുന്നു. ഇടനിലക്കാരായും പ്രവർത്തിക്കുന്നു. പഠനം ഉപേക്ഷിച്ചും ചിലർ ലഹരിയിടപാട് നടത്തുന്നുണ്ട്. എൻജിനിയറിംഗ് വിദ്യാർത്ഥികള്‍ അടക്കമുള്ള യുവതീയുവാക്കള്‍ കാരിയർമാരാണ്. ഇവരില്‍ ലഹരി ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരുമുണ്ട്.
ഇത് എന്റെ സ്വാഭാവിക ശൈലി, ഇനി ആവര്‍ത്തിക്കില്ല”; വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ, IC യോഗത്തില്‍ കൈകൊടുത്ത് പിരിഞ്ഞ് താരങ്ങള്‍
സിനിമാസെറ്റില്‍ വച്ച് ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടന്ന ഐസി യോഗത്തില്‍ പ്രശ്നം ഒത്തുതീർപ്പാക്കി.വിൻസിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് യോഗം ചേർന്നത്. യോഗത്തില്‍ ഷൈൻ ടോം ചാക്കോയും വിൻസിയും പങ്കെടുത്തിരുന്നു. ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പ് നല്‍കികൊണ്ട് ഷൈൻ വിൻസിയോട് ക്ഷമാപണം നടത്തി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഹാളിലായിരുന്നു ഐസി യോഗം.താൻ മനഃപൂർവ്വം തെറ്റൊന്നും ചെയ്തിട്ടെന്നും തന്റെ സ്വാഭാവികമായ ശൈലിയാണിതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു. തന്റെ പെരുമാറ്റം മോശമായെങ്കില്‍ ക്ഷമ ചോദിക്കുന്നു. ഇനി ആവർത്തിക്കില്ലെന്ന് ഷൈൻ ഉറപ്പ് നല്‍കി. ഷൈനിനെയും വിൻസിയെയും പ്രത്യേകം വിളിച്ചും ഐസി സംസാരിച്ചു. നിയമപരമായി മുന്നോട്ട് പോകാൻ തനിക്ക് താത്പര്യമില്ലെന്നും വിഷയം സംഘടനക്കുള്ളില്‍ പരിഹരിക്കണമെന്നും വിൻസി നിലപാട് വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ഫിലിം ചേമ്ബറിനും ഇന്റേണല്‍ കമ്മിറ്റിക്കുമാണ് വിൻസി പരാതി നല്‍കിയത്. തന്റെ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്തുവന്നതില്‍ വിൻസി അതൃപ്തി പ്രകടിപ്പിച്ചു. നടന്റെ പേര് സംഘടന പുറത്തുവിട്ടത് വിശ്വാസവഞ്ചനയാണെന്നും അത് താൻ ആഗ്രഹിച്ചിരുന്നില്ലെന്നും വിൻസി നേരത്തെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.