ബെംഗളൂരു: എം ടെക് പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കി മലയാളി വിദ്യാർഥിനി. തലശ്ശേരി പാട്യം സ്വദേശിയും കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് പ്രസിഡന്റുമായ ചിത്തരഞ്ജന്റെയും അനിതയുടെയും മകളായ അഞ്ജലി ചിത്തരജ്ഞനാണ് വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ഈ വർഷത്തെ എം.ടെക് ഇലക്‌ട്രോണിക്സ് പരീക്ഷയില്‍ (വിഎല്‍എസ്‌ഐ ഡിസൈൻ & എംബെഡഡ് സിസ്റ്റംസ്) ഒന്നാം റാങ്ക് നേടിയത്.
ബെംഗളൂരു വിദ്യാരണ്യപുരയിലാണ് അഞ്ജലി താമസിക്കുന്നത്. ഭര്‍ത്താവ് നിഥിന്‍ അരവിന്ദ് എല്‍. ആന്‍റ് ടിയില്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറാണ്. മകന്‍ ഗുരുദത്ത് (നാലാം ക്ലാസ് വിദ്യാര്‍ഥി).
ഉറുദു വിദേശ ഭാഷയല്ല, ഈ മണ്ണില്‍ ജനിച്ചതാണ്’; സൂചനാബോര്‍ഡുകളില്‍ ഉറുദു ഉപയോഗിക്കുന്നതിനെതിരായ ഹരജി തള്ളി സുപ്രിംകോടതി
മുനിസിപ്പല്‍ കോർപറേഷൻ കെട്ടിടത്തിലെ സൂചനാബോർഡുകളില്‍ ഉറുദു ഉപയോഗിക്കുന്നതിന് എതിരായ ഹരജി തള്ളിയ ബോംബെ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രിംകോടതി.ഭാഷയും സംസ്‌കാരവും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള കാരണമാവരുതെന്നും ഉറുദു ഹിന്ദുസ്ഥാനി പാരമ്ബര്യത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസുമാരായ സുധാൻഷു ധുലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു.മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഉറുദു ഉപയോഗിക്കുന്നത് ഏതെങ്കിലും നിയമപ്രകാരം വിലക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിലെ അകോല ജില്ലയിലെ പാതൂർ മുനിസിപ്പല്‍ കൗണ്‍സില്‍ ബില്‍ഡിങ്ങില്‍ ഉറുദുവിലുള്ള സൂചനാബോർഡുകള്‍ സ്ഥാപിച്ചതിനെതിരെയാണ് മുൻ കൗണ്‍സിലർ കോടതിയെ സമീപിച്ചത്.”നമ്മുടെ മുൻവിധികള്‍, ഒരുപക്ഷേ ഒരു ഭാഷയോടുള്ള നമ്മുടെ മുൻവിധികള്‍ പോലും യാഥാർഥ്യബോധത്തോടെയും സത്യസന്ധമായും പരിശോധിക്കപ്പെടണം. സമ്ബന്നമായ ഭാഷകള്‍ നമ്മുടെ മഹത്തായ വൈവിധ്യത്തിന്റെ ഭാഗമാണ്. നമ്മുടെ ശക്തി ഒരുക്കലും നമ്മുടെ ദുർബലതയായി മാറരുത്. ഉറുദുവിലും എല്ലാ ഭാഷയിലും നമുക്ക് സുഹൃത്തുക്കള്‍ ഉണ്ടാവണം”-കോടതി പറഞ്ഞു.
ഉറുദു വിദേശ ഭാഷയാണ് എന്നതാണ് പ്രധാനപ്പെട്ട തെറ്റിദ്ധാരണ. അത് ഈ മണ്ണില്‍ ജനിച്ച ഭാഷയാണ്. ഭാഷ ഒരു മതമല്ല. ഭാഷ ഒരു മതത്തെയും പ്രതിനിധീകരിക്കുന്നില്ല. ഭാഷ ഒരു സമൂഹത്തിന്റേതോ ഒരു പ്രദേശത്തിന്റേതോ ഒരു ജനതയുടേതോ ആണ്. അതൊരിക്കലും ഒരു മതത്തിന്റേതാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.