മലയാളിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ വെള്ളങ്ങാട് മൊട്ടേമല്‍ വീട്ടില്‍ ഹരീന്ദ്രന്റെ മകന്‍ ഹൃദരാഗ് (23) ആണ് മരിച്ചത്.ജാലഹള്ളിയിലെ താമസ സ്ഥലത്താണ് ഹൃദരാഗിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പീനിയ രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ഗംഗമ്മനഗുണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: രാഗിണി. സഹോദരി: ഹൃദന്യ.
ജന്മദിനാഘോഷത്തിനായി വിളിച്ചുവരുത്തി പീഡിപ്പിച്ചു; യുവാവിനെതിരെ പരാതി
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് ജന്മദിനാഘോഷത്തിന്‍റെ പേരില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയുമായി ഐടി ജീവനക്കാരി.മണികൊണ്ടയില്‍ നിന്നുള്ള 25 കാരിയായ ഐടി ഉദ്യോഗസ്ഥയാണ് 24 കാരനില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബാലനഗര്‍ പോലീസ് പ്രതിക്കെതിരെ പീഡനക്കുറ്റം ചുമത്തി. അറസ്റ്റിനു ശേഷം പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ബാലാനഗറില്‍ താമസക്കാരനായ നല്‍ഗൊണ്ട സ്വദേശി ജെ. സിദ്ധ റെഡ്ഡി (24) ഒരു മാസം മുന്‍പാണ് യുവതിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. ഫോണ്‍കോളുകളിലൂടെയും ചാറ്റുകളിലൂടെയും സൗഹൃദം സ്ഥാപിച്ചശേഷം ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. നഗരത്തിലെ ഒരു സ്വകാര്യ ഐടി സ്ഥാപനത്തില്‍ ജീവനക്കാരനാണ് പ്രതി.വൈകുന്നേരത്തോടെ യുവതി റെഡ്ഡിയുടെ വീട്ടിലെത്തി. ഇരുവരും ആഘോഷത്തിന്‍റെ ഭാഗമായി ബിയർ കഴിച്ചു. തുടർന്ന് പ്രതി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഓടി രക്ഷപ്പെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.