ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര വൈക്കിലിശ്ശേരി ശിവദം ഭവനത്തിൽ മുരളീധരൻ-സുമതി ദമ്പതികളുടെ മകൻ ജഗൻ മോഹൻ (24) ആണ് മരിച്ചത്.സോലദേവനഹള്ളിയിലെ സ്വകാര്യ കോളേജിൽ എം.ബി.എ വിദ്യാർഥിയായിരുന്നു.ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്നു ബെംഗളൂരുവിലെ ബന്ധു വീട്ടുടമസ്ഥനൊപ്പം ചൊവ്വാഴ്‌ച താമസ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ സോലദേവനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്.മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ വിക്ടോറിയ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. സംസ്‌കാരം നാളെ രാവിലെ 10 ന് വൈക്കിലിശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും.