മൈസൂരുവില്‍ മലയാളിയായ 14കാരൻ മുങ്ങിമരിച്ചു. തലശ്ശേരി പാനൂർ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി (14) ആണ് മരിച്ചത്.മൈസൂരുവിന് സമീപം ബെല്‍മുറി ജലാശയത്തില്‍ ആണ് അപകടം ഉണ്ടായത്.വിനോദയാത്രക്ക് എത്തിയപ്പോള്‍ ആണ് അപകടം. കാല്‍ തെറ്റി കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. പുഴയില്‍ അണ കെട്ടിയ ഭാഗത്തേക്കാണ് വീണത്. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഓടുന്ന ബസ്സില്‍ പീഡനം, ബസ് നിര്‍ത്തിയപ്പോള്‍ പ്രതി ഇറങ്ങിപ്പോയി; ചിത്രം പുറത്തുവിട്ട് പൊലീസ്
സ്വകാര്യ ബസ്സില്‍ വെച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അജ്ഞാതൻ പീഡിപ്പിച്ചു. ആഴ്ചകള്‍ക്ക് മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചാലിശ്ശേരിയില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ്സിലാണ് പീഡനം നടന്നത്. സംഭവത്തെ തുടര്‍ന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഉച്ചക്ക് ഒരുമണിക്ക് ചാലിശ്ശേരിയില്‍ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ബസ്സില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് ബസ് നിർത്തിയതോടെ പ്രതി ഇറങ്ങിപ്പോയി. സംഭവം കുട്ടി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കള്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. ബസ്സുകളിലെ ഉള്‍പ്പെടെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ കുന്നംകുളം പൊലീസിന് ലഭിച്ചത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.