ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി കോളേജ് വിദ്യാർഥി മരിച്ചു. ചെന്നിത്തല കിഴക്കേവഴി കാവിലേത്ത് കൃഷ്ണഭവനത്തിൽ അനിൽ കുമാറിൻ്റെ മകൻ ദേവദത്ത് അനിലാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എറണാകുളം സ്വദേശി ജിസന്‍ ഗുരുതരമായി പരുക്കേറ്റു.കെങ്കേരി-ഉള്ളാൽ റോഡിൽ ഞായറാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടം നടന്നത്. ദേവദത്തും ജിസണും സഞ്ചരിച്ചിരുന്ന ബൈക്കിൽ വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവദത്തിനെ രക്ഷിക്കാനായില്ല.
ബെംഗളൂരു രാജരാജേശ്വരി കോളേജിൽ ഫിസിയോതെറാപ്പി ബിരുദ വിദ്യാർഥിയായിരുന്നു. മാതാവ്: മഞ്ജു എം നായർ. സഹോദരൻ: എ ദീപക്.ദേവദത്തിന്റെ മൃതദേഹം രാജരാജേശ്വരി നഗർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് നടക്കും
അധ്യാപകര്‍ക്ക് പാദപൂജ; സ്കൂളുകളില്‍ നേരിട്ടെത്തി അന്വേഷിക്കാൻ വിദ്യാഭ്യാസവകുപ്പ്
ഗുരുപൂർണിമദിനത്തില്‍ ചില സ്കൂളുകളില്‍ അധ്യാപകരുടെ പാദപൂജ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസവകുപ്പ്.സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മിഷൻ കേസെടുക്കുകയും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർക്ക് വിദ്യാഭ്യാസമന്ത്രി നിർദേശിച്ചതിന്റെയും അടിസ്ഥാനത്തിലാണ് സ്കൂളുകളില്‍ അധികൃതർ നേരിട്ടെത്തുന്നത്. ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാനികേതൻ, തൃക്കരിപ്പൂർ ചക്രപാണി വിദ്യാമന്ദിരം, ചീമേനി വിവേകാനന്ദ സ്കൂള്‍ എന്നിവിടങ്ങളിലാണ് നേരിട്ടെത്തി തെളിവെടുക്കുക.
തിങ്കളാഴ്ച രാവിലെ ബന്തടുക്ക സരസ്വതി വിദ്യാനികേതനില്‍ ഡിഡിഇയും കാസർകോട് ഡിഇഒയും തൃക്കരിപ്പൂരിലും ചീമേനിയിലും കാഞ്ഞങ്ങാട് ഡിഇഒ, ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും അന്വേഷണത്തിനെത്തും. സ്കൂളുകളിലെ അധ്യാപകരില്‍നിന്നും വിദ്യാർഥികളില്‍നിന്നും രക്ഷിതാക്കളില്‍നിന്നും സംഘം തെളിവെടുക്കും.തിങ്കളാഴ്ച തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നല്‍കും. ബന്തടുക്ക സ്കൂളിലെ പ്രഥമാധ്യാപിക സംഭവം വിവാദമായപ്പോള്‍ ശനിയാഴ്ച കാസർകോട് എഇഒക്ക് റിപ്പോർട്ട് നല്‍കിയിരുന്നു