ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. എറണാംകുളം വെസ്റ്റ് കൊടുങ്ങല്ലൂർ കക്കോളിൽ ഹൗസ് ജോൺ ജോസഫ് സുനിത ദമ്പതികളുടെ ഏക മകൻ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ ബി ടെക് ഇൻ റോബോട്ടിക് ആൻഡ് മെക്കാട്രോനിക്‌സ് രണ്ടാം വർഷ വിദ്യാർഥിയാണ്. വെള്ളിയാഴ്ച കോളേജിലേക്ക് ബൈക്കിൽ യാത്ര ചെയ്യവേ കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽ എതിരെ വരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം.
മൃതദേഹം എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് കാരക്കുന്ന് സെന്റ് ജോസഫ് പള്ളിയിൽ നടക്കും.
ചികിത്സാ ചെലവ് താങ്ങാനാകാതെ ഉപേക്ഷിക്കപ്പെട്ട്, കേരളത്തിന്റെ ‘നിധി’ ആയവള്‍; തിരികെ ജാര്‍ഖണ്ഡിലേക്ക്
ജീവിതത്തിന്റെ പ്രതിസന്ധികളില്‍പ്പെട്ട് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട ‘നിധി’ എന്ന പിഞ്ചുകുഞ്ഞ് ഇന്ന് സ്വന്തം മണ്ണിലേക്ക് മടങ്ങുന്നു.ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് ചികിത്സാച്ചെലവ് താങ്ങാനാവാതെ വന്നതിനെ തുടർന്ന് ഉപേക്ഷിച്ചുപോയ ഈ പെണ്‍കുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കരുതലോടെയാണ് ഇതുവരെ സംരക്ഷിച്ചത്.നിസ്സഹായരായ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ നിധിയെ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും വാത്സല്യത്തോടെ ‘നിധി’ എന്ന് പേര് നല്‍കുകയും ചെയ്തു.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ എല്ലാ സ്നേഹവും പരിചരണവും ലഭിച്ച് നിധി വളർന്നു. കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ മാതാപിതാക്കള്‍ സമ്മതം അറിയിച്ചതോടെയാണ് നിധിയെ ജാർഖണ്ഡിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് വേഗമായത്. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഉദ്യോഗസ്ഥർ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ധൻബാദ് എക്സ്പ്രസ്സില്‍ നിധിയുമായി ജാർഖണ്ഡിലേക്ക് പുറപ്പെടും.അവിടെ വെച്ച് ജാർഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും.
അജ്ഞാതരായി ഉപേക്ഷിക്കപ്പെട്ട്, കേരളത്തിന്റെ സ്നേഹത്തണലില്‍ വളർന്ന നിധി, പുതിയ ജീവിതത്തിലേക്കുള്ള യാത്ര തുടങ്ങുമ്ബോള്‍ അവള്‍ക്കൊപ്പം കാരുണ്യത്തിൻ്റെ ഒരുപാട് കൈകളും പ്രാർത്ഥനകളും ഉണ്ട്. ഇത് കേവലം ഒരു കുഞ്ഞിൻ്റെ മടങ്ങിപ്പോക്ക് മാത്രമല്ല, മനുഷ്യസ്നേഹത്തിൻ്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റേയും മനോഹരമായ ഒരു അധ്യായം കൂടിയാണ്.