ബെംഗളൂരു: സ്കൂട്ടറും ബിഎംടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊയിലാണ്ടി ബീച്ച് റോഡ് മർക്കുറി വീട്ടിൽ റാഷിദ് തങ്ങളുടെ മകനും ലിംഗരാജപുരം ജ്യോതി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ മഖാൻ മുനഫർ (16) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം സഹപാഠിയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ വൈറ്റ്ഫീൽഡിൽ വെച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് പരിക്കേറ്റു.
കഴിഞ്ഞ ഇരുപതുവർഷത്തോളമായി ബെംഗളൂരുവിലായിരുന്നു മഖാൻ മുനഫറിൻറെ പിതാവും കുടുംബവും താമസിച്ചിരുന്നത്. ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് താമസം മാറാൻ ഒരുങ്ങുകയായിരുന്നു കുടുംബം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് തിങ്കളാഴ്ച കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് മഖാനെ മരണം തട്ടിയെടുത്തത്.
മാതാവ്: ഷരീഫ ബീവി. സഹോദരങ്ങൾ: മുഹാദ്, ഹന്നത്ത് ബീവി, ഹന്ന. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും