Home Featured മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണു; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണു; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

by admin

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു കാല്‍വഴുതി വീണ മലയാളി വിദ്യാര്‍ഥിനി മരിച്ചു. വൈറ്റ്ഫീല്‍ഡ് സൗപര്‍ണിക സരയൂ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന കണ്ണൂര്‍ മൊകേരി വൈറ്റ്ഹൗസില്‍ എ.രാജേഷിന്റെ മകള്‍ അന്‍വിതയാണു (18) ഞായറാഴ്ച രാത്രി മരിച്ചത്.ക്രൈസ്റ്റ് ഡീംഡ് ടു ബി സര്‍വകലാശാലയിലെ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. സംസ്‌കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പില്‍. മാതാവ്: വിനി. സഹോദരന്‍: അര്‍ജുന്‍

ചെന്നൈയിലുണ്ടായത് മേഘവിസ്‌ഫോടനം; അസഹനീയമായ ചൂടിന് പിന്നാലെ കനത്തമഴ

മേഘവിസ്ഫോടനത്തെത്തുടർന്ന് വടക്കൻ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചരാത്രി കനത്ത മഴപെയ്തു. മണലിയില്‍ 27 സെന്റിമീറ്ററും പുതുനഗറില്‍ 26 സെന്റിമീറ്ററും വിംകോനഗറില്‍ 23 സെന്റിമീറ്ററുമാണ് രേഖപ്പെടുത്തിയത്.എന്നൂർ, ഇഞ്ചപ്പാക്കം, റോയപുരം, തിരുവട്ടിയൂർ, തണ്ടയാർപ്പേട്ട തുടങ്ങിയ സ്ഥലങ്ങളിലും 15 മുതല്‍ 20 സെന്റിമീറ്ററിനിടയില്‍ മഴ പെയ്തു.രാത്രി 10.30-നും 12-നുമിടയിലായിരുന്നു മഴ. ഇതേത്തുടർന്ന് വടക്കൻ ചെന്നൈയുടെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല.

വെള്ളം പമ്ബുചെയ്ത് മാറ്റാൻ കോർപ്പറേഷൻ നടപടികള്‍ സ്വീകരിച്ചിരുന്നു.പുഴലില്‍ വീടിന്റെ ചുമരിടിഞ്ഞുവീണു. ആർക്കും പരിക്കില്ല. ചെന്നൈ വിമാനത്താവളത്തിലിറങ്ങേണ്ട നാലു വിമാനങ്ങള്‍ മഴയും ശക്തമായ കാറ്റും കാരണം ബെംഗളൂരുവിലേക്ക് വഴിതിരിച്ചു വിട്ടു. ചെന്നൈയില്‍നിന്നുള്ള പത്തു വിമാനങ്ങള്‍ പുറപ്പെടാൻ വൈകി.ഒരു മണിക്കൂറിനുള്ളില്‍ നിശ്ചിത പരിധിയില്‍ 10 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ അതിനെ മേഘവിസ്ഫോടനമായി കണക്കാക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

തെക്കുപടിഞ്ഞാറ് ഭാഗത്തുനിന്നും വടക്കുകിഴക്ക് ഭാഗത്തുനിന്നും ഒരേസമയം, കരയിലേക്ക് കാറ്റ് വീശിയതാണ് മേഘവിസ്ഫോടനത്തിന് കാരണമായതെന്നും അവർ പറഞ്ഞു.കഴിഞ്ഞദിവസങ്ങളില്‍ നഗരത്തില്‍ അസഹനീയമായ ചൂട് അനുഭവപ്പെട്ടിരുന്നു. ശക്തമായ മഴ പെയ്തതോടെ ചൂട് കുറഞ്ഞു. സെൻട്രല്‍ ചെന്നൈ, സൗത്ത് ചെന്നൈ എന്നിവിടങ്ങളില്‍ മിതമായ മഴ പെയ്തു. അടുത്ത രണ്ടുദിവസംകൂടി ചെന്നൈയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ, പുതുച്ചേരി, കടലൂർ, നാഗപട്ടണം എന്നിവിടങ്ങളില്‍ അടുത്ത രണ്ടുദിവസങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റർ വേഗത്തില്‍ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group