ബെംഗളൂരു: നഗരത്തിൽ ഉണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു.ബിബിഎ വിദ്യാർഥിയായ മാങ്കാവ് കുറ്റിയിൽ താഴം ചിപ്പിലിപാറയിൽ കളത്തിൽ മേത്തൽ ഹരികേഷ് (19) ആണ്. മരിച്ചത്.മേത്തൽ ഹരികേഷ് ഓടിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചതാണ് അപകടകാരണം . ചൊവ്വാഴ്ച വൈകിട്ട് 3 മണിക്കായിരുന്നു അപകടം.
ബലാത്സംഗ കേസ് : പൂനെയില്‍ നടൻ ആശിഷ് കപൂര്‍ അറസ്റ്റില്‍
ദേശീയ തലസ്ഥാനത്ത് ഒരു വീട്ടിലെ പാർട്ടിയില്‍ വെച്ച് ബലാത്സംഗം ചെയ്തതായുള്ള സ്ത്രീയുടെ ആരോപണത്തെ തുടർന്ന് ടെലിവിഷൻ നടൻ ആശിഷ് കപൂറിനെ പൂനെയില്‍ നിന്ന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.പരാതിക്കാരി സോഷ്യല്‍ മീഡിയ വഴി ആശിഷ് കപൂറിനെ കണ്ടുമുട്ടിയതായും ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ഡല്‍ഹിയില്‍ നടന്ന ഒരു പാർട്ടിയിലാണ് സംഭവം നടന്നതെന്നും പോലീസ് പറഞ്ഞു.(TV Actor Ashish Kapoor Arrested In Pune Over Rape Allegation)വാഷ്‌റൂമില്‍ വെച്ച് നടൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ അവർ പറഞ്ഞിട്ടുണ്ട്.
പോലീസ് പറയുന്നതനുസരിച്ച്, പ്രാഥമിക എഫ്‌ഐആറില്‍ ആശിഷ് കപൂർ, അദ്ദേഹത്തിന്റെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ, രണ്ട് അജ്ഞാതർ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.എന്നിരുന്നാലും, ആശിഷ് കപൂർ മാത്രമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് ആരോപിച്ച് സ്ത്രീ പിന്നീട് തന്റെ മൊഴി തിരുത്തി. സംഭവം വീഡിയോയില്‍ പകർത്തിയതായും അവർ അവകാശപ്പെട്ടു. ഇതുവരെ അത്തരം ദൃശ്യങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. വാഷ്‌റൂമില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കപൂറിന്റെ സുഹൃത്തിന്റെ ഭാര്യ തന്നെ ആക്രമിച്ചതായി യുവതി ആരോപിച്ചു.