Home Featured അപൂര്‍വ വിരമിക്കലിന്‌ വേദിയായി മലയാളി സ്‌റ്റാര്‍ട്ടപ്പ്‌ ‘ഓപ്പണ്‍ ടെക്‌നോളജീസ്‌’;വ്യത്യസ്തമായി ബംഗളുരുവിലെ ഓഫീസ് ഉത്ഘാടനം

അപൂര്‍വ വിരമിക്കലിന്‌ വേദിയായി മലയാളി സ്‌റ്റാര്‍ട്ടപ്പ്‌ ‘ഓപ്പണ്‍ ടെക്‌നോളജീസ്‌’;വ്യത്യസ്തമായി ബംഗളുരുവിലെ ഓഫീസ് ഉത്ഘാടനം

by admin

ബെംഗളുരു: സ്‌റ്റാര്‍ട്ടപ്പ്‌ സംരംഭത്തില്‍ നിന്ന്‌ ആരെങ്കിലും വിരമിക്കുന്നത്‌ അപൂര്‍വമാണ്‌. അപ്പോള്‍ ആ വിരമിക്കല്‍ ചടങ്ങ്‌ അതിലും അപൂര്‍വമായാലോ.

കഴിഞ്ഞ മാര്‍ച്ച്‌ 31 സ്‌റ്റാര്‍ട്ടപ്പ്‌ ലോകത്ത്‌ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ദിവസമായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ അനീഷ്‌ അച്യുതന്‍, ഭാര്യ തിരുവല്ല സ്വദേശി മേബല്‍ ചാക്കോ, അജീഷ്‌ അച്യുതന്‍, ടാക്‌സി ഫോര്‍ ഷുവര്‍ സി.എഫ്‌.ഒ. ആയിരുന്ന ഡീന ജേക്കബ്‌ എന്നിവര്‍ ചേര്‍ന്ന്‌ പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച നിയോബാങ്കിങ്‌ പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസാണ്‌ അപൂര്‍വ വിരമിക്കല്‍ ചടങ്ങിന്‌ വേദിയൊരുക്കിയത്‌.

ഓപ്പറേഷന്‍സ്‌ വിഭാഗം വൈസ്‌ പ്രസിഡന്റ്‌ ഹേമ ആനന്ദിന്റെ വിരമിക്കല്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാക്കി കമ്ബനി മാറ്റുകയായിരുന്നു. അനീഷ്‌ അച്യുതനാണ്‌ ഓപ്പണിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍. ഡീന ജേക്കബ്‌ ചീഫ്‌ ഫിനാഷ്യല്‍ ഓഫീസറാണ്‌.

റിട്ടയര്‍മെന്റ്‌ ദിവസം രാവിലെ ബെംഗളുരുവില്‍ ഓപ്പണിന്റെ പുതിയ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്യാന്‍ കമ്ബനിയുടമകള്‍ തെരഞ്ഞെടുത്തത്‌ ഹേമയെ തന്നെ. തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഇതിനിടയില്‍ ഹേമയ്‌ക്ക് ആശ്‌ചര്യം സമ്മാനിച്ചു കൊണ്ട്‌ അവരുടെ മുംബൈയിലെ സഹോദരി സ്‌ഥലത്തെത്തി. യു.കെയിലെ മറ്റൊരു സഹോദരിയുടെയും നെതര്‍ലാന്‍ഡ്‌സിലുള്ള മകന്റെയും വീഡിയോ സന്ദേശങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഹേമയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌ന സാക്ഷാത്‌കാരമായിരുന്നു പിന്നീടു നടന്നത്‌. ബോളിവുഡിലെ ഗായകനായ കെ.കെ(കൃഷ്‌ണകുമാര്‍ കുന്നത്ത്‌)യുടെ സംഗീതപരിപാടി കേള്‍ക്കണമെന്ന്‌ ഹേമ ആഗ്രഹിക്കുന്നുവെന്ന്‌ അറിഞ്ഞ അനീഷ്‌ അച്യുതനും മേബല്‍ ചാക്കോയും ചേര്‍ന്ന്‌ കെ.കെയെ ബെംഗളുരുവിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. ചടങ്ങില്‍ തികച്ചും അപ്രതീക്ഷിതമായി കെ.കെ. പാട്ടുമായി എത്തിയതോടെ ഹേമയ്‌ക്ക് അത്ഭുതവും ആഹ്ലാദവുമായി.

പ്രീമിയം മൊബൈല്‍ ഫോണും ലാപ്‌ടോപ്പും എയര്‍ പോഡുകളുമൊക്കെ സമ്മാനമായി നല്‍കിയതിനൊപ്പം വിരമിക്കല്‍ ഫണ്ടായി 30 ലക്ഷം രൂപയുടെ ചെക്ക്‌ കമ്ബനി സമ്മാനിച്ചു. സി.ഇ.ഒ. അനീഷ്‌ അച്യുതനാണ്‌ ചെക്ക്‌ കൈമാറിയത്‌. അത്ഭുതങ്ങള്‍ അവിടെയും നിന്നില്ല. പിന്നാലെയെത്തി കമ്ബനിയുടെ മൂന്നു കോടി രൂപ വിലമതിക്കുന്ന ഓഹരി സമ്മാനമായി! സി.എഫ്‌.ഒ. ഡീന ജേക്കബ്‌ ആണ്‌ ഷെയര്‍ സര്‍ട്ടിഫിക്കറ്റ്‌ കൈമാറിയത്‌.

വമ്പൻ പദ്ധതികൾ ഉണ്ട്, നിങ്ങൾ കണ്ട ലാലേട്ടൻ ആവില്ല കൊങ്കനിൽ, ഒടിയന് ശേഷം മോഹൻ ലാലുമായി ശ്രീകുമാർ മേനോൻ

സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന മാപ്പിള ഖലാസികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് മിഷൻ കൊങ്കൻ. മലയാളസിനിമയിൽ റെക്കോർഡുകൾ തീർത്ത ഒടിയന് ശേഷമാണ്
മോഹന്‍ലാലും, ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിൽ ഖലാസിയുടെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ തിരക്കഥ ഏതാണ്ട് പൂർത്തിയായെന്നും ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകൻ പറയുന്നു. ചരിത്രം പറയുന്ന സിനിമ ആയതിനാൽ ഇതിന് ഒരുപാട് പ്രത്യേകതകൾ ഉണ്ടെന്നും, വമ്പൻ പദ്ധതികൾ ആയിട്ടാണ് സിനിമ ഒരുക്കുന്നതെന്നും, മോഹൻലാലിൻറെ കരിയറിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വ്യത്യസ്ത വേഷമായിരിക്കും മിഷൻ കൊങ്കനിലേതെന്നും ശ്രീകുമാർ മേനോൻ പറയുന്നു.
ബോളിവുഡ് താരം റണ്‍ദീപ് ഹൂഡയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരം ഇത് വരെ പുറത്ത് വിട്ടിട്ടില്ല.ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരാണ് ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക് തിരിച്ച് വരവ് നടത്തുന്ന ചിത്രം കൂടിയാണിത്.

മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രമാണിത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍റേതാണ് രചന. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍ അണിനിരക്കുകയെന്നും താരനിര പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് പ്രഖ്യാപന സമയത്ത് വി എ ശ്രീകുമാര്‍ അറിയിച്ചിരുന്നത്. ജിതേന്ദ്ര താക്കറെ, കമാല്‍ ജെയിന്‍, ശാലിനി താക്കറെ എന്നിവരാണ് നിര്‍മ്മാണം.
ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്‍ കൊങ്കണ്‍. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്. ദീര്‍ഘകാലം റെയില്‍വെയില്‍ ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. “മനുഷ്യാത്ഭുതമാണ് ഖലാസി. മലബാറിന്‍റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ.

ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്‍റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. സംവിധായകൻ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group