ബെംഗളൂരു: മാണ്ഡ്യ വിവി നഗറിലുണ്ടായ ബൈക്കപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥി മരിച്ചു. കക്കയം പൂവത്തിങ്കൽ ബിജു- ജിൻസി ദമ്പതികളുടെ മകൻ ജോയൽ മാത്യു(21) ആണ് മരിച്ചത്. ആദിചുഞ്ചനഗിരി മെഡിക്കൽ കോളജ് രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയാണ്.രാത്രി ഹോസ്റ്റലിനടുത്തുള്ള കടയിൽ ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുമ്പോൾ എതിർദിശയിൽ നിന്നു വന്ന ഓട്ടോറിക്ഷ ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു. ഇവർ ചികിത്സയിലാണ്. ജോയലിന്റെ സംസ്കാരം ഇന്ന് 9.30ന് കക്കയം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. സഹോദരൻ: അലൻ(ഷാർജ).