ബംഗളൂരു: ചങ്ങനാശേരി സ്വദേശിയായ നഴ്‌സിംഗ് വിദ്യാര്‍ഥി ബംഗളൂരുവില്‍ അപകടത്തില്‍ മരിച്ചു. മാമ്മൂട് ദൈവംപടി അമിക്കുളം ആന്‍റണിയുടെ (സിബിച്ചന്‍) മകന്‍ ഷാരോണ്‍ (23) ആണ് മരിച്ചത്.
കോളജില്‍ നിന്നു ബൈക്കുമായി പുറത്തേക്ക് പോകുമ്ബോള്‍ ഒരു വാഹനം ബൈക്കില്‍ ഇടിക്കുകയും തെറിച്ചു വീണ ഷാരോണിന്‍റെ മുകളിലൂടെ മറ്റൊരു വാഹനം കയറി അപകടമുണ്ടായെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.മാതാവ്: അന്നമ്മ (ബിന്‍സി). സഹോദരന്‍: ഷോണ്‍. സംസ്‌കാരം പിന്നീട്.
മലയാളികളുടെ പ്രിയപ്പെട്ടയിടം, ഇവിടെ ഇന്റര്‍നെറ്റില്ലാത്ത ഒരു ഗ്രാമമുണ്ട്; ഡിജിറ്റല്‍ പേയ്‌മെന്റിനെപ്പറ്റി ഇവിടത്തുകാര്‍ കേട്ടിട്ടുപോലുമില്ല
ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് 900 ദശലക്ഷത്തിലധികം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്.എന്നാല്‍ ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ഇന്റർനെറ്റ് ഇല്ല, ഇവിടുത്തെ ആളുകള്‍ വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കാറില്ല.മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് സ്ഥലമാണ് ഹിമാചല്‍ പ്രദേശ്. മണാലിയടക്കമുള്ള പ്രദേശങ്ങള്‍ കാണാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാല്‍ ഇങ്ങനെയൊരു വിദൂര ഗ്രാമം ഹിമാചലിലുണ്ടെന്ന് അധികമാർക്കും അറിയില്ല.
ഹിമാചല്‍ പ്രദേശിലെ സ്പിതി താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന കിബ്ബർ എന്ന ഗ്രാമത്തിലാണ് ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തത്തിരക്കേറിയ ജീവിതത്തില്‍ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഇന്റർനെറ്റും ഫോണും ഉപയോഗിക്കാതെ കുറച്ചുദിവസങ്ങള്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍, കിബ്ബറിലേക്ക് പോകാം. അവിടെ നിങ്ങള്‍ക്ക് സ്വർഗമായിരിക്കും.മറ്റ് നഗരങ്ങളില്‍ ഇപ്പോള്‍ 5ജി ഇന്റർനെറ്റ് ലഭ്യമായിട്ടുണ്ടെങ്കിലും, കിബ്ബറില്‍ 2ജി പോലും ഇല്ല. ഇന്റർനെറ്റ് ഇല്ലാത്ത ജീവിതം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഗ്രാമവാസികള്‍ക്ക് വാട്സാപ്പ് സന്ദേശം അയയ്ക്കാൻ കഴിയില്ലെന്ന് മാത്രമല്ല വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈൻ ക്ലാസുകളില്‍ പങ്കെടുക്കാനും സാധിക്കില്ല.
ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നമ്മുടെ നാട്ടില്‍ സർവസാധാരണമാണ്, എന്നാല്‍ ഇവിടെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ എന്ന് പറഞ്ഞാല്‍ ‘അജ്ഞാത’ പ്രതിഭാസമാണ്.എന്തിനേറെപ്പറയുന്ന മൊബൈല്‍ സിഗ്നല്‍ ലഭിക്കാൻ പോലും കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇന്റർനെറ്റില്ലാത്തതിനാല്‍ത്തന്നെ സമയബന്ധിതമായ വിവരങ്ങള്‍ അറിയാൻ നാട്ടുകാർക്ക് സാധിക്കാറില്ല. അതിനാല്‍ സർക്കാർ പദ്ധതികള്‍ക്കും ഓണ്‍ലൈൻ സ്‌കോളർഷിപ്പുകള്‍ക്കുമൊക്കെ അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നു.