Home Featured മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി.

മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി.

by admin

കര്‍ണാടകയിലെ ബല്‍ഗാവിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. വടകര വില്ല്യാപ്പള്ളി സ്വദേശി അലന്‍ കൃഷ്ണ(20)യെയാണ് കാണാതായത്.ബല്‍ഗാവിയിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്നുമാണ് അലനെ കാണാതായതെന്നാണ് പരാതി.ബെല്‍ഗാവി പോലീസ് സ്‌റ്റേഷനില്‍ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അലന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച്‌ഡ് ഓഫ് ആണ്.

രാധാകൃഷ്ണൻ വധം: കൊലപ്പെടുത്താൻ ഒത്താശ ചെയ്തത് ഭാര്യ, പ്രതിയുമായി അതിരുകടന്ന സൗഹൃദം, പിടിയില്‍

കൈതപ്രത്തെ ഗുഡ്സ് ഓട്ടോഡ്രൈവറും ബിജെപി പ്രവർത്തകനുമായിരുന്ന കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ മിനി നമ്ബ്യാർ (46) അറസ്റ്റില്‍.മിനിയും ബിജെപി പ്രവർത്തകയാണ്. രാധാകൃഷ്ണനെ വധിക്കാൻ ഒന്നാംപ്രതി എൻ.കെ. സന്തോഷിന് പ്രേരണ നല്‍കിയെന്ന കുറ്റത്തിനാണ് രണ്ടാം പ്രതിയാക്കി കേസെടുത്ത് ഇവരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച പരിയാരം ഇൻസ്പെക്ടർ എം.പി. വിനീഷ്കുമാറിന്റെ നേതൃത്വത്തില്‍ വനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസ് സംഘമെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

മാർച്ച്‌ 20-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. രാധാകൃഷ്ണൻ കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ പെരുമ്ബടവിലെ എൻ.കെ. സന്തോഷ് വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. റിമാൻഡിലായ കേസിലെ ഒന്നാംപ്രതി സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തിരുന്നു. ഫോണ്‍വിളികള്‍ സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് മിനി നമ്ബ്യാരുടെ മൊഴിയെടുത്തു.

ഒന്നാം പ്രതി സന്തോഷുമായി ഇവരുടെ അതിരുകടന്ന സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി പരിശോധിച്ചശേഷം ചോദ്യം ചെയ്യുകയും ഇതില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഒത്താശ ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിന് മിനി നമ്ബ്യാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് തോക്ക് നല്‍കിയതിന് സിജോ ജോസ് എന്നയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു.മാർച്ച്‌ 20-ന് രാത്രി ഏഴുമണിയോടെയാണ് രാധാകൃഷ്ണൻ കൊല്ലപ്പെട്ടത്. പുതുതായി പണിയുന്ന വീടിനോട് ചേർന്ന സ്ഥലത്ത് വെടിയേറ്റ രാധാകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group