കാട്ടാന ആക്രമണത്തില്‍ കർണാടകയില്‍ മലയാളിക്ക് ദാരുണാന്ത്യം. കാലടി സ്വദേശി കെ ഏലിയാസാണ് (76) മരിച്ചത്.ചിക്ക്മംഗളൂരുവില്‍, നരസിംഹരാജപുര താലൂക്കിലാണ് ദാരുണസംഭവം അരങ്ങേറിയത്. മേയാൻ വിട്ട പോത്തിനെ അന്വേഷിച്ച് മകനോടൊപ്പം വനത്തില്‍ എത്തിയപ്പോഴാണ് ഏലിയാസിനെ കാട്ടാന പിന്നില്‍ നിന്ന് ആക്രമിച്ചത്.
വർഷങ്ങള്‍ക്ക് മുൻപ് കൃഷി ആവശ്യങ്ങള്‍ക്കായി കർണാടകയില്‍ സ്ഥിരതാമസമാക്കിയ കുടുംബമാണ് ഏലിയാസിന്റേത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ വയോധികൻ സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. നരസിംഹരാജപുര താലൂക്കില്‍ ഒരു മാസത്തിനുളളില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ബിയറും കഞ്ചാവും വേണമെന്ന് വിവാഹരാത്രിയില്‍ നവവധു, പറ്റില്ലെന്ന് വരന്‍റെ വീട്ടുകാര്‍; പൊലീസ് സ്റ്റേഷൻ കയറി തര്‍ക്കം
വിവാഹരാത്രിയില്‍ ബിയറും കഞ്ചാവും വേണമെന്ന വധുവിന്‍റെ ആവശ്യത്തെ തുടർന്ന് തർക്കം പൊലീസ് സ്റ്റേഷനിലെത്തി. യു.പിയിലെ സഹറൻപൂരിലാണ് സംഭവം.പൊലീസ് ഇടപെട്ടാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയത്. വിവാഹ ദിവസം രാത്രിയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. തനിക്ക് ബിയർ കുടിക്കാൻ വേണമെന്ന് നവവധു വരനോട് ആവശ്യപ്പെടുകയായിരുന്നു. ഇത് വരൻ സമ്മതിച്ചു. എന്നാല്‍, ഇതിന് പിന്നാലെ തനിക്ക് കഞ്ചാവ് വേണമെന്നും വധു ആവശ്യപ്പെട്ടു. കഴിക്കാൻ ആട്ടിറച്ചി വേണമെന്നും പറഞ്ഞു. ഇതോടെ സംഭവം വരൻ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മദ്യപിക്കാനോ പുകവലിക്കാനോ പാടില്ലെന്ന് വരന്‍റെ വീട്ടുകാർ നിലപാടെടുത്തതോടെ തർക്കമായി. തർക്കം രൂക്ഷമായതോടെ കുടുംബം സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ, ഇരുവിഭാഗത്തെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലീസ് ഉപദേശിച്ചു. പരാതി നല്‍കാനില്ലെന്ന് ഇരുവിഭാഗവും അറിയിച്ചു. തുടർന്ന് കുടുംബാംഗങ്ങള്‍ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പില്‍ ഇവർ വീട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു.