Home Featured ബംഗളൂരുവില്‍ വിനോദയാത്രക്കെത്തിയ മലയാളി വയോധികനെ കാണാതായതായി പരാതി

ബംഗളൂരുവില്‍ വിനോദയാത്രക്കെത്തിയ മലയാളി വയോധികനെ കാണാതായതായി പരാതി

by admin

കേരളത്തില്‍ നിന്ന് വിനോദയാത്രക്കെത്തിയ വയോജനങ്ങളുടെ സംഘത്തിലെ ഒരാളെ കാണാതായെന്ന് പരാതി. മലപ്പുറം പൂക്കോട്ടൂരിലെ ‘തീരം’ കൂട്ടായ്മ അംഗം പൂക്കോട്ടൂർ മാണിക്കംപാറയിലെ പാറവളപ്പില്‍ ബാലൻ ചെട്ട്യാരെയാണ് വ്യഴാഴ്ച രാവിലെ ബംഗളൂരുവില്‍ കാണാതായത്.വളണ്ടിയർമാരടക്കം 29 പേരടടങ്ങിയ സംഘം ബുധനാഴ്ച രാത്രി കണ്ണൂർ – യശ്വന്ത്പൂർ എക്സ്പ്രസില്‍ (16528) കോഴിക്കാടു നിന്ന് പുറപ്പെട്ടതായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ട്രെയിൻ ഏകദേശം ഹൊസൂർ വിട്ട ശേഷം ശുചിമുറിയിലേക്ക് പോയ ബാലൻ ചെട്ട്യാരെ പിന്നെ കാണാതാവുകയായിരുന്നു. കാർമലാരത്ത് ഇറങ്ങിയിട്ടുണ്ടാകാമെന്നാണ് സംശയം. തീരം സംഘാടകർ ബാനസ് വാടി റെയില്‍വേയില്‍ ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി പരാതി നല്‍കി.

യശ്വന്ത്പൂർ റെയില്‍വേ പൊലീസിലും പിന്നീട് ബൈയപ്പനഹാള്ളി റെയില്‍വേ പൊലീസിലും നേരിട്ടും ബന്ധപ്പെട്ടു. യശ്വന്ത്പൂർ സ്റ്റേഷനിലെയും സഞ്ചരിച്ച ട്രെയിനിലെയും കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍, കാണാതായ ആളെക്കുറിച്ച്‌ സൂചനയൊന്നും ലഭിച്ചിട്ടില്ല. വിവരം ലഭിക്കുന്നവർ 9567976655, 9995074700, 9946005004 ഇവയിലേതെങ്കിലും നമ്ബറില്‍ ബന്ധപ്പെടണമെന്ന് തീരം ഭാരവാഹികള്‍ അഭ്യർഥിച്ചു.

ആള്‍ക്കൂട്ടത്തില്‍ അക്രമാസക്തനായി റോബോട്ട്, ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുത്തു; ആശങ്കയിലാക്കി വീഡിയ

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസും ഹ്യൂമനോയിഡ് റോബോട്ടുകളും വളരെയധികം വികസിച്ചുകഴിഞ്ഞു. ടെസ് ല കഴിഞ്ഞവർഷം പ്രദർശിപ്പിച്ച ഒപ്റ്റിമസ് റോബോട്ടുകള്‍ കണ്ടതാണ്.ഈ യന്ത്രമനുഷ്യർ എന്നെങ്കിലും മനുഷ്യവംശത്തിന് ഭീഷണിയാവുമെന്ന ആശങ്കയുണ്ട് ലോകജനതയ്ക്ക്. ആ ഭീതി വർധിപ്പിക്കുന്ന ഒരുവീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഫെബ്രുവരി ഒമ്ബതിന് ചൈനയിലെ ടിയാൻജിനില്‍ നടന്ന സ്പ്രിങ് ഫെസ്റ്റിവല്‍ ഗാലയില്‍ നിന്ന് പകർത്തി ദൃശ്യമാണിത്. അതില്‍ ഒരു റോബോട്ട് പെട്ടെന്ന് അക്രമാസക്തമാവുന്നതും ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുന്നതും വീഡിയോയില്‍ കാണാം. സുരക്ഷാ ജീവനക്കാർ ഇടപെട്ട് റോബോട്ടിനെ മാറ്റിയതിനാല്‍ ആർക്കും പരിക്കുകള്‍പറ്റിയില്ല.

എന്നാല്‍ ഇത് ഒരു ആക്രമണമല്ലെന്ന നിലപാടിലാണ് പരിപാടിയുടെ സംഘാടകർ. റോബോട്ടിന്റെ സാങ്കേതിക തകരാർ മാത്രമാണിതെന്നാണ് അവർ നല്‍കുന്ന വിശദീകരണം. പരിപാടിക്ക് മുമ്ബ് റോബോട്ടിന്റെ സുരക്ഷാ പരിശോധനകളെല്ലാം വിജയകരമായി പൂർത്തിയാക്കിയതാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകാതിരിക്കാൻ നടപടികള്‍ സ്വീകരിച്ചതായും അധികൃതർ പറഞ്ഞു.യുനിട്രീ റോബോട്ടിക്സ് വികസിപ്പിച്ച ഹ്യൂമനോയിഡ് ഏജന്റ് എഐ അവതാർ ആണ് ഇവിടെ പ്രശ്നമുണ്ടാക്കിയത്. സോഫ്റ്റ് വെയറിലുണ്ടായ തകരാറാണ് റോബോട്ടിന്റെ പെരുമാറ്റം തകരാറിലാക്കിയതെന്നാണ് അനുമാനം.

‘ഒടുവില്‍ അത് ആരംഭിച്ചിരിക്കുന്നു’ എഐ നിയന്ത്രിത റോബോട്ട് മനുഷ്യനെ ആക്രമിച്ചിരിക്കുന്നു എന്നാണ് ഒരു സോഷ്യല്‍ മീഡിയാ ഉപഭോക്താവ് പങ്കുവെച്ച കമന്റ്. ‘നമ്മുടെ ശോഭനമായ ഭാവിയുടെ ചെറിയൊരു പ്രിവ്യൂ’ മാത്രമാണിതെന്ന് മറ്റൊരാള്‍ പറഞ്ഞു.അതേസമയം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. നേരത്തെ ടെസ്ല ഫാക്ടറിയില്‍ ഒരു റോബോട്ട് ജീവനക്കാരനെ ആക്രമിച്ചതായി വാർത്തയുണ്ടായിരുന്നു. പല സംഭവങ്ങളിലും സോഫ്റ്റ് വെയർ തകരാറാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. അതുകൊണ്ടുതന്നെ റോബോട്ടുകളുടെ കാര്യത്തില്‍ പഴുതുകളില്ലാത്ത സുരക്ഷാ പരിശോധനയും ഗുണനിലവാരമുറപ്പിക്കലും അനിവാര്യമാണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group