ബംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് മലയാളി വീട്ടമ്മ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ മട്ടന്നൂർ കാഞ്ഞിരോട് സ്വദേശി കെ. സന്തോഷിന്റെ ഭാര്യ കപ്പറ്റ ദീഷ്മ (49) ആണ് മരിച്ചത്. വർഷങ്ങളോളമായി ബൊമ്മനഹള്ളി മംഗമ്മനപാളയത്ത് സ്വന്തമായി ബേക്കറി നടത്തിവരുകയായിരുന്നു.പിതാവ്: പരേതനായ കെ. ബാലകൃഷ്ണൻ. മാതാവ്: കപ്പറ്റ ഭാനുമതി. ഭർത്താവ്: സന്തോഷ്. മകൾ: ഡോ. ശ്രേയ. സഹോദരങ്ങൾ: കെ. ദീക്ഷിത്, കെ. ദിജേഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.
എനിക്ക് അമ്മയില്ല, വിഷം തന്ന് കൊല്ലുമെന്നാ വാപ്പി പറയുന്നേ, എന്റെ വാപ്പി കഷ്ടമുണ്ട്; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി 9 വയസുകാരി
എനിക്ക് അമ്മയില്ല കേട്ടോ, രണ്ടാനമ്മയാണ് കേട്ടോ. എന്നോട് ക്രൂരതയാണ് കാണിക്കുന്നത് വാപ്പിയും ഉമ്മിയും കൂടി. എനിക്ക് സുഖമില്ല സാറേ.വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത്. എന്റെ വാപ്പി കഷ്ടമുണ്ട്,നെഞ്ചുലയ്ക്കുന്ന ഈ കുറിപ്പ് ഒരു ഒമ്ബത് വയസുകാരിയുടേതാണ്. പിതാവും രണ്ടാനമ്മയും ചേർന്ന് നടത്തിയ കൊടുംക്രൂരതകള്‍ അവള്‍ തന്റെ നോട്ട് ബുക്കില്‍ എഴുതിയിട്ടതാണ്. കണ്ണ് നിറയാതെ ആർക്കും വായിച്ച് പോകാനാകില്ല ആ കുറിപ്പ്എന്റെ അനുഭവം എന്ന് പേരിട്ട് എഴുതിയ കുറിപ്പ് ഏവരെയും പൊള്ളിക്കുമെന്നുറപ്പ്.
ആലപ്പുഴ ചാരുമൂട് നാലാം ക്ലാസ് വിദ്യാർഥിനിക്കേറ്റ കൊടിയ മർദനത്തിന്റെ കഥ ആ നോട്ടുബുക്കിലെ താളുകളിലൂടെ പുറംലോകം അറിഞ്ഞു. സ്‌കൂള്‍ അധികൃതരുടെ മൊഴിയില്‍ നൂറനാട് പോലീസ് കേസെടുത്തു. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തില്‍ അൻസാർ, രണ്ടാം ഭാര്യ ഷെഫിന എന്നിവർക്കെതിരെയാണ് കേസ്പോലീസ് വിവരം അറിഞ്ഞ് എത്തിയപ്പോഴേക്കും പ്രതികളായ അൻസാറും ഷെഫീനയും ഒളിവില്‍ പോയിരുന്നു. കുട്ടിയെ പ്രസവിച്ച് ഏഴാം ദിവസം മാതാവ് മരിച്ചതിനെ തുടർന്ന് 9 വയസുകാരിയെ വളർത്തിയത് അൻസാറിന്റെ മാതാപിതാക്കളാണ്.
അഞ്ച് വർഷം മുമ്ബ് അൻസാർ വീണ്ടും വിവാഹിതയായി. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ കുട്ടിയുടെ കവിളുകളില്‍ തിണർപ്പ് കണ്ട് അധ്യാപിക വിവരം തിരക്കിയപ്പോഴാണ് ക്രൂരതകളുടെ കഥ പുറത്തറിയുന്നത്ചൊവ്വാഴ്ച അർധരാത്രിയോടെ ഉറങ്ങിക്കിടന്ന കുട്ടിയ ഷെഫീനെ തലമുടിയില്‍ കുത്തിപ്പിടിച്ച് മുറിക്ക് പുറത്തുകൊണ്ടുവന്നു. തന്നെ പറ്റി കള്ളങ്ങള്‍ പിതാവിനോട് പറഞ്ഞെന്നും കുട്ടി പറയുന്നു. ഇരുവരും ചേർന്ന് കുട്ടിയുടെ ഇരു കവിളുകളിലും മാറിമാറി അടിച്ചു. കാല്‍മുട്ട് അടിച്ച് ചതച്ചു. പുലർച്ചെ വരെ താൻ ഉറങ്ങാതെ ഇരുന്ന് കരഞ്ഞെന്നും കുട്ടി പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനക്ക് ശേഷം അൻസാറിന്റെ മാതാവ് ബന്ധുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാക്കുമെന്ന് പോലീസ് അറിയിച്ചു