ബെംഗളൂരു : ബെംഗളൂരുവിലെ ഹോട്ടലിനു മുൻപിലെ എൽഇഡി ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അധിക്ഷേപിക്കുന്ന വാക്കുകൾ സ്ക്രോളായി വന്ന സംഭവത്തിൽ മലയാളി ഹോട്ടൽ മാനേജർ അറസ്റ്റിൽ. കോറമംഗലയിലെ ജിഎസ് സ്യൂട്ട് ഹോട്ടലിന്റെ മാനേജർ കാസർകോട് സ്വദേശി സർഫറാസ്(32) ആണ് അറസ്റ്റിലായത്.മഡിവാള പോലീസ് അറസ്റ്റുചെയ് ഇയാളെ കോടതി റിമാൻഡ്‌ചെയ്‌ത് പരപ്പന അഗ്രഹാര ജയിലിലേക്കയച്ചു. മലയാളിയായ ഹോട്ടലുടമയെ ചോദ്യംചെയ്യാനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട്. മഡിവാള പോലീസാണ് കേസന്വേഷിക്കുന്നത്.
ഡിസ്പ്ലേ ബോർഡിൽ കന്നഡിഗരെ അധിക്ഷേപിക്കുന്ന വാക്കുകൾ സ്ക്രോളായി വന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധമുയർത്തി. ഇതോടെ പോലീസ് ഇടപെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തു.തുടർന്ന് ഹോട്ടലിന്റെ മാനേജരെയും ഏതാനും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തശേഷമാണ് മാനേജരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിസ്പ്ലേ ബോർഡ് ഹാക്ക് ചെയ്‌തതിനാലാണ് മോശം സ്ക്രോൾ വന്നതെന്ന് സർഫറാസ് മൊഴിനൽകിയതായി പോലീസ് പറഞ്ഞു
21 ദിവസം, 13 രാജ്യങ്ങളിലൂടെ യാത്ര; ഇതാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിൻ
ലോകത്തിലെ തന്നെ നാലാമത്തെ വലിയ റെയില്‍വെ ശൃംഘലയായാണ് ഇന്ത്യയുടേത് കാണപ്പെടുന്നത്. 67,956 കിലോമീറ്ററോളം ദൂരമാണ് ഇന്ത്യൻ റെയില്‍വേ വ്യാപിച്ചുകിടക്കുന്നത്.ഏകദേശം 13,000 പാസഞ്ചർ ട്രെയിനുകളാണ് രാജ്യത്തിൻ്റെ മുക്കിലും മൂലയിലുമായി സർവീസ് നടത്തുന്നത്. അതിനാല്‍ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വരുന്ന ആളുകളാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. മണിക്കൂറുകളെടുത്തും ദിവസങ്ങളെടുത്തും സർവീസ് നടത്തുന്ന ധാരാളം ട്രെയിനുകളാണുള്ളത്.എന്നാല്‍ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ് ഏതാണെന്ന് നിങ്ങള്‍ക്കറിയാമോ?
21 ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിൻ യാത്രയാണ് ലോകത്തിലെ ഏറ്റവും വലിയ ട്രെയിൻ ഗതാഗതം. ഈ യാത്ര കടന്നുപോകുന്നതാകട്ടെ 13 രാജ്യങ്ങളിലൂടെയും. 18,755 കിലോമീറ്ററുകള്‍ അഥവാ 11,654 മൈലുകളാണ് ഈ യാത്ര ചെയ്യുന്നവർക്ക് ആസ്വദിക്കാനാവുന്നത്.സ്പെയിൻ, ഫ്രാൻസ്, റഷ്യ, ചൈന, വിയറ്റ്നാം, തായ്ലൻ്‍ഡ് എന്നീ തുടങ്ങിയ രാജ്യങ്ങള്‍ ഒറ്റ ടിക്കറ്റെടുത്താല്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാം. ചില റിപ്പോർട്ടുകള്‍ പ്രകാരം ഈ യാത്രയ്ക്ക് 1,350 ഡോളറാണ് (ഏകദേശം 1,15,496 രൂപ) ചിലവ് കണക്കാക്കുന്നത്. യൂറോപ്പ് മുതല്‍ ഏഷ്യ വരെയുള്ള ഭൂഖണ്ഡാന്തര യാത്രയാണിത്.
എന്നാല്‍ ഇത്രയും രാജ്യങ്ങള്‍ ഒന്നിച്ച് കാണാൻ കഴിയുന്ന ഏറ്റവും ചിലവ് കുറഞ്ഞ നിരക്കാണിത്.പോർച്ചുഗലിലെ അല്‍ഗാർവെ എന്ന സ്ഥലത്ത് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സിംഗപ്പൂരില്‍ അവസാനിക്കുകയും ചെയ്യുന്നു. ചരിത്രമുറങ്ങുന്ന പാരീസ്, മോസ്കോ, ബീജിങ്, ബാങ്കോക്ക് എന്നിവിടങ്ങളും ഈ യാത്രയില്‍ കാണാനാവും. അല്‍ഗാർവെയില്‍ തുടങ്ങി സിംഗപ്പൂരില്‍ അവസാനിക്കുന്ന ഈ യാത്രയ്ക്ക് 21 ദിവസമാണ് വേണ്ടത്. അതേസമയം 21 ദിവസം കൊണ്ട് ചില സാഹചര്യങ്ങളില്‍ യാത്ര പൂർത്തീകരിക്കാൻ കഴിയണമെന്നില്ല. കാരണം കാലാവസ്ഥ, മുൻകൂട്ടി പ്രവചിക്കാനാവാത്ത സാഹചര്യങ്ങള്‍ എന്നിവ തടസ്സം സൃഷ്ടിച്ചേക്കാം.
യാത്രാ ദൈർഘ്യം കൂടുതലായതിനാല്‍, യാത്രക്കാർ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ക്ക് തയ്യാറായിരിക്കണം. യാത്ര കടന്നുപോകുന്ന രാജ്യങ്ങളിലെ വിവിധ റെയില്‍വേ കമ്ബനികളുടെയും സംഘടനകളുടെയും സഹകരണത്തിലൂടെയാണ് ഈ യാത്ര സാധ്യമാകുന്നത്. യൂറോപ്പിനെ ഏഷ്യയുമായി ബന്ധിപ്പിക്കുന്നതില്‍ ലാവോസിനും ചൈനയ്ക്കും ഇടയില്‍ അടുത്തിടെ തുറന്ന ഒരു റെയില്‍വേ പാളം നിർണായക പങ്ക് വഹിക്കുന്നു.ഈ യാത്രയ്ക്ക് ഏറ്റവും പ്രചാരം കൂടിയത് അടുത്തിടെയാണ്. യാത്രാ പ്രേമികളെ സംബന്ധിച്ച് മികച്ചൊരു അനുഭവമാണ് ഈ യാത്രയിലൂടെ സ്വന്തമാകുന്നത്.