മൈസൂരു-ബെംഗളൂരു റൂട്ടിലെ നള്ളങ്കട്ടയിൽ മലയാളികൾ സഞ്ചരിച്ച കാറിൽ കർണാടക ആർ.ടി.സി. ബസ് ഇടിച്ച് ഒരാൾ മരിച്ചു. കൊളക്കാട് മലയാംപടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കാർ ഓടിച്ച മണിക്കടവ് ശാന്തിനഗറിലെ കണ്ടങ്കരിയിൽ കെ.ടി. ഗിരീഷ് (48) ആണ് മരിച്ചത്.
ഗിരീഷിന്റെ സുഹൃത്തിന്റെ മക്കളുടെ പഠനവുമായി ബന്ധപ്പെട്ടാണ് മൈസൂരുവിലേക്ക് പോയത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. പരിക്കേറ്റവരെ ബന്ദിഗോപാൽ ബി.ആർ.എം. മൾട്ടി സ്പെഷ്യാലിറ്റി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഡെയ്സിയാണ് ഗിരീഷിന്റെ ഭാര്യ. മക്കൾ : ഷോൺ, ഷാരോൺ (ഇരുവരും വിദ്യാർഥികൾ).
കാമുകന് ഒപ്പമുള്ള അമ്മയുടെ അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണ്ടത് പ്രകോപനമായി; അമ്മയുടെ കഴുത്തറുത്ത് പതിനാലുകാരൻ
മുംബൈ മാഹിമില്‍ പതിനാലു വയസ്സുള്ള മകൻ വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്തു.ഗുരുതരമായി പരിക്കേറ്റ യുവതി സയണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഫോണില്‍ നിന്ന് അമ്മ കാമുകനൊപ്പം നില്‍ക്കുന്ന അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയതാണ് കൗമാരക്കാരനെ ചൊടിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. സംഭവത്തില്‍ ചുനഭട്ടി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.9 ആം ക്ലാസ്സിലാണ് കൗമാരക്കാരൻ പഠിക്കുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ഡോംഗ്രിയിലെ കുട്ടികളുടെ റിമാൻഡ് ഹോമിലേക്ക് അയച്ചു.
രണ്ട് ദിവസം മുമ്ബ് രാത്രി 11.30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടി അമ്മയ്‌ക്കൊപ്പവും അച്ഛൻ ജോലിസ്ഥലത്തുമായിരുന്നു. കൗമാരക്കാരൻ അമ്മയുടെ മൊബൈല്‍ ഫോണില്‍ വീഡിയോ ഗെയിം കളിക്കുന്നതിനിടെയാണ് അമ്മയുടെയും കാമുകൻ്റെയും അടുപ്പമുള്ള വീഡിയോകളും ഫോട്ടോകളും കണ്ടെത്തിയത്.ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: “കൗമാരക്കാരൻ കുപിതനായി, അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് അമ്മയെ കുത്തുകയായിരുന്നു.പിന്നീട് കരച്ചില്‍ കേട്ട അയല്‍വാസി യുവതിയെ രക്ഷിക്കുകയും ചുനഭട്ടി പോലീസില്‍ അറിയിക്കുകയും ചെയ്തു.അവർ സയണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടന്ന എല്ലാ കാര്യങ്ങളും കൗമാരക്കാരൻ പോലീസിനോട് വെളിപ്പെടുത്തിയെന്നും പോലിസ് പറഞ്ഞു .