Home Featured നൃത്ത പരിപാടിക്കായി പോകവെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; മൈസൂരില്‍ മലയാളി അധ്യാപിക മരിച്ചു

നൃത്ത പരിപാടിക്കായി പോകവെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; മൈസൂരില്‍ മലയാളി അധ്യാപിക മരിച്ചു

by admin

മൈസൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശിനി മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകള്‍ അലീഷ ആണ് മരിച്ചത്.നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അർധരാത്രി മൈസൂരില്‍ വെച്ച്‌ അപകടത്തില്‍ പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വിദഗ്ധ പരിശോധനക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടല്‍പേട്ടില്‍ വെച്ച്‌ ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു. മാനന്തവാടിയില്‍ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ടി വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത താരം കൂടിയാണ് അലീഷ. പരിക്കേറ്റ ജോബിൻ ചികിത്സയില്‍ കഴിയുകയാണ്

വിവാഹസല്‍ക്കാരങ്ങളില്‍ 300 മില്ലി കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഉപയോഗിച്ചാല്‍ നടപടി

വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ള ബോട്ടിലുകളും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.സംസ്ഥാനത്ത് എല്ലാ പൊതു പരിപാടികളും പൂര്‍ണ്ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം എന്ന് സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്.കോഴിക്കോട് ജില്ലയില്‍ ജില്ലാ വേസ്റ്റ് മാനേജ്‌മെന്റ് എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജനുവരിയില്‍ നടത്തിയ 231 പരിശോധനകളില്‍ 800 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

2,12,000 രൂപ പിഴ ഈടാക്കി.തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലും പരിശോധനകള്‍ നടക്കുന്നുണ്ട്.പ്ലാസ്റ്റിക് കാരീബാഗുകള്‍ (കനം നോക്കാതെ), പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, ബൗളുകള്‍ 500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകള്‍, പ്ലാസ്റ്റിക് ടേബിള്‍ വിരികള്‍, തെര്‍മോക്കോള്‍, സ്റ്റെയിറോ ഫോം എന്നിവ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോ, ഡിഷുകള്‍, നോണ്‍ വുവന്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്‌ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിങ്ങ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചുകള്‍, പ്ലാസ്റ്റിക് ജ്യൂസ്, പിവിസി ഫ്‌ളക്‌സ് മെറ്റീരിയല്‍, ഗാര്‍ബേജ് ബാഗുകള്‍ പാക്കറ്റുകള്‍ എന്നിവ ഒഴിവാക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group