Home Featured കർണാടകയിൽ റിസോർട്ടിൽ ജീവനൊടുക്കിയ മലയാളികൾ കോളേജ് അധ്യാപികയും മകളും വിമുക്തഭടനും, വിവാഹിതരായിട്ട് മാസങ്ങൾ മാത്രം

കർണാടകയിൽ റിസോർട്ടിൽ ജീവനൊടുക്കിയ മലയാളികൾ കോളേജ് അധ്യാപികയും മകളും വിമുക്തഭടനും, വിവാഹിതരായിട്ട് മാസങ്ങൾ മാത്രം

by admin

കണ്ണൂര്‍: മലയാളി ദമ്പതികളെ കര്‍ണാടകയിലെ മടിക്കേരിയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം ജില്ലക്കാരായ ദമ്പതികളെയും 11 വയസ്സുകാരിയായ മകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് വിവരം. പരവൂര്‍ കൂനയില്‍ ചാമവിള വീട്ടില്‍ ബാബുസേനന്റെയും കസ്തൂര്‍ബായിയുടെയും മകന്‍ വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി ഏബ്രഹാം (38), മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

11കാരിയായ മകള്‍ ജെയ്ന്‍ മരിയ ജേക്കബ് ജിബിയുടെ ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയാണ്. കുട്ടി ജിബിയുടെ രണ്ടാം വിവാഹത്തിന് ശേഷം ഇവരോടൊപ്പമാണ് താമസിക്കുന്നത്. വിനോദിനും ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. കോട്ടയം അയ്മനം സ്വദേശിയാണ് ജിബി ഏബ്രഹാം. കാസർകോട് സ്വദേശിയുമായിട്ടായിരുന്നു ജിബിയുടെ ആദ്യവിവാഹം. ഈ ബന്ധം വേർപ്പെടുത്തി. ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ജെയ്ൻ മരിയ. വിനോദിന് കരസേനയിലായിരുന്നു ജോലി. 2012ൽ തിരിച്ചെത്തിയ ശേഷം വിദ്യാഭ്യാസ കൺസൾട്ടൻസി നടത്തുകയായിരുന്നു. ഇതിനിടെയാണ് ജിബിയെ പരിചയപ്പെട്ടത്. തിരുവല്ല മാർത്തോമ്മാ കോളജ് ബയോടെക്നോളജി വിഭാഗം അധ്യാപികയായിരുന്നു ജിബി.

ഏതാനും മാസങ്ങൾക്കു മുൻപാണ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തത്. തിരുവല്ലയിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്തായിരുന്നു താമസം. കോളജിൽനിന്ന് ഒരാഴ്ച മുൻപ് ജിബി ലീവെടുത്തിരുന്നു. ദില്ലിയിലേക്ക് പോകാനാണ് അവധിയെടുക്കുന്നതെന്നായിരുന്നു പറഞ്ഞത്. തങ്ങളുടെ മരണത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നാണ് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറ് മണിക്കാണ് റിസോര്‍ട്ടിലെത്തി ഇവര്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ മടങ്ങുമെന്നാണ് റിസോര്‍ട്ട് ജീവനക്കാരെ അറിയിച്ചിരുന്നു. മാതാപിതാക്കളെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നാണ് മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. 

ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിമുക്ത ഭടനായ വിനോദിന്റെയും കോളജ് അധ്യാപികയായ ജിബിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിനോദിന് ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. ജിബിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ജെയ്ന്‍ മരിയ.മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. മടിക്കേരിയിലെ റിസോര്‍ട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണു മൂവരും എത്തിയത്. 11 മണിയായിട്ടും ആരെയും പുറത്തു കാണാതായതോടെ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group