ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊലപ്പെടുത്തി പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. പത്തനംതിട്ട തിരുവല്ല സ്വദേശിയും എസ്.എൻ.ഡി.പി ദ്വാരക ശാഖ സെക്രട്ടറിമായ മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതൻ (60) ആണ് കൊല്ലപ്പെട്ടത്.
ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്കൂളിനു സമീപമായിരുന്നു സുജാതൻ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി ഒമ്ബത് മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്ക് പോകാൻ വീട്ടില്‍ നിന്ന് ഇറങ്ങിയതാരുന്നു. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിന് സമീപമുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടത്. ചോരയില്‍ കുളിച്ച നിലയിലുള്ള മൃതദേഹത്തില്‍ കഴുത്തിലും കയ്യിലും ഉള്‍പ്പെടെ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു.
പഴ്സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകള്‍ കണ്ടെത്തിയതായും സുജാതൻ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയതെന്നും പൊലീസ് അറിയിച്ചു. കൊലപാതകം കവര്‍ച്ച ലക്ഷ്യമിട്ടാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്.
ഹരിനഗര്‍ ദീൻദയാല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം ശനിയോ ഞായറോ പോസ്റ്റ്മോര്‍ട്ടം ചെയ്യും. 40 വര്‍ഷമായി ഡല്‍ഹിയില്‍ താമസിക്കുന്ന സുജാതൻ മുമ്ബ് ഹോട്ടല്‍ നടത്തിയിരുന്നു. പിന്നീടാണ് അടുക്കള ഉപകരണങ്ങളുടെ ബിസിനസിലേക്ക് മാറിയത്. ഭാര്യ: പ്രീതി. മക്കള്‍: ശാന്തിപ്രിയ, അമല്‍ (കോളജ് വിദ്യാര്‍ഥി).
വാര്‍ത്താ സമ്മേളനത്തിനിടെ സിദ്ധാര്‍ത്ഥിനെ ഇറക്കിവിട്ട സംഭവം; മാപ്പ് പറഞ്ഞ് ശിവരാജ് കുമാര്‍
തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് കന്നട കര്‍ഷക സംഘടനകള്‍ നടത്തിവരുന്നത്. ഇതിനിടയില്‍ സിനിമയുടെ പ്രൊമോഷന്റെ ഭാ?ഗമായി എത്തിയ നടന്‍ സിദ്ധാര്‍ത്ഥിനു നേരെയും പ്രതിഷേധമുയരുകയും നടനെ വേദിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. നടനുണ്ടായ അധിക്ഷേപത്തിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് കന്നട താരം ശിവരാജ് കുമാര്‍.
തന്റെ നാട്ടില്‍ വെച്ച് സിദ്ധാര്‍ത്ഥിന് നേരിടേണ്ടിവന്ന ദുരനുഭവത്തില്‍ ഖേദമുണ്ടെന്നും ഇങ്ങനെയൊരു തെറ്റ് ഇനിയാവര്‍ത്തിക്കില്ല, കന്നട സിനിമയ്ക്കുവേണ്ടി സിദ്ധാര്‍ത്ഥിനോട് മാപ്പുപറയുന്നെന്നുമാണ് ശിവരാജ് കുമാര്‍ പറഞ്ഞത്. കര്‍ണാടകയിലെ ജനങ്ങള്‍ വളരെ നല്ലവരാണ്. എല്ലാ ഭാഷകളെയും എല്ലാ ഭാഷകളിലെ സിനിമകളെയും സ്‌നേഹിക്കുന്നവരാണെന്നും, ശിവരാജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.