ബെംഗളൂരു: മലയാളി വ്യാപാരി ബെംഗളൂരുവിൽ നിര്യാതനായി. ദാസറഹള്ളിയിൽ വ്യാപാരിയായ കാസർകോട് തൃക്കരിപ്പൂർ പാടിയോട്ടുചാൽ തങ്കയം കുനിമ്മലിലെ യൂസുഫ് (48) ആണ് നിര്യാതനായത്. 20 വർഷത്തോളമായി ദാസറഹള്ളിൽ നാഷണൽ ഫുട്വെയർ ആൻറ് ബാഗ്സ് എന്ന പേരിൽ കട നടത്തി വരികയായിരുന്നു.
ഭാര്യ: റംലത്ത്. മക്കൾ: അസീം, അസീന. ബെംഗളൂരു കെ എം.സി.സി സെക്രട്ടറി അഷ്റഫ് സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം കെ.എം.സി.സി. ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടു പോയി. ഖബറടക്കം തങ്കയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
====================Read More=================
വൈറ്റ്ഫീൽഡ്,വർത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം; കുണ്ടലഹള്ളി അടിപ്പാത മാർച്ചിൽ തുറക്കുമെന്ന് ബിബിഎംപി
കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ, വൈറ്റ്ഫീൽഡ്, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഒടുവിൽ ആശ്വാസം കണ്ടേക്കാം, കാരണം ഏറെക്കാലമായി വൈകിയ കുണ്ടലഹള്ളി അടിപ്പാത അടുത്ത മാസം തുറക്കുമെന്ന പ്രതീക്ഷയിലാണ്. ബെംഗളൂരുവിന്റെ കിഴക്കും തെക്കുകിഴക്കും ഭാഗത്തുള്ള ഓൾഡ് എയർപോർട്ട് റോഡിൽ സിഗ്നൽ രഹിത ഇടനാഴി പദ്ധതിയുടെ ഭാഗമാണ് അടിപ്പാത.