Home Featured മെെസൂരില്‍ വാഹനാപകടം : മലയാളി ബാങ്ക് മാനേജർ മരിച്ചു.

മെെസൂരില്‍ വാഹനാപകടം : മലയാളി ബാങ്ക് മാനേജർ മരിച്ചു.

by admin

മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തില്‍കുളം ബണ്ട് റോഡില്‍ കെആർഎ 161(3)-ല്‍ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപൻ (33) ആണ് മരിച്ചത്.യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോഗസ്ഥനായിരുന്നു. ആകാശ് സഞ്ചരിച്ചിരുന്ന ബെെക്ക് വെള്ളിയാഴ്ച വെെകുന്നേരം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വീട്ടിലേക്ക് വരാനായി ബെെക്കില്‍ ബസ് സ്റ്റേഷനിലേക്ക് പുറപ്പെടുമ്ബോഴാണ് അപകടം.തിരുവനന്തപുരത്തെ ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവർഷം മുൻപാണ് മെെസൂരിലേക്ക് മാറിയത്. നേമം പോലീസാണ് അപകടവിവരം ശനിയാഴ്ച പുലർച്ചെ വീട്ടുകാരെ അറിയിച്ചത്. അപകടവിവരം അറിഞ്ഞ ആകാശിന്റെ ബന്ധുക്കള്‍ മെെസൂരിലേക്ക് പോയി. ഭാര്യ വീണ പത്തനംതിട്ട എസ്ബിഐയില്‍ ഉദ്യോഗസ്ഥയാണ്. രണ്ട് വയസ് പ്രായമുള്ള കുട്ടിയുണ്ട്.

ഇന്ത്യയിലാണെങ്കില്‍ മക്കളെ അങ്ങനെ വളര്‍ത്താൻ കഴിയില്ല’; അനുഷ്‌കയും വിരാടും ലണ്ടനില്‍ സ്ഥിരതാമസമാക്കിയതിന് പിന്നില്‍

സോഷ്യല്‍ മീഡിയയിലെയും യഥാർത്ഥ ജീവിതത്തിലെയും പ്രേക്ഷകരുടെ ഇഷ്ട താരദമ്ബതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും.നിലവില്‍ രണ്ടുപേരും ലണ്ടനിലാണ് സ്ഥിരതാമസം. 2024ല്‍ ലണ്ടൻ സന്ദർശിക്കാനാണ് വിരാടും അനുഷ്‌കയും ലണ്ടനിലേക്ക് പോയത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും ഇരുവരും ലണ്ടൻ സ്ഥിരതാമസത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. വിരാടിന്റെ തീരുമാനത്തെക്കുറിച്ച്‌ പലവിധത്തിലുളള ഊഹാപോഹങ്ങളും അന്ന് ഉയർന്നുവന്നിരുന്നു.

ഇപ്പോഴിതാ വർഷങ്ങള്‍ക്ക് മുൻപ് വിരാടെടുത്ത തീരുമാനത്തിന് പിന്നിലുളള കാരണം പുറത്തു വന്നിരിക്കുകയാണ്. കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപാണ് ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ഭർത്താവും ആരോഗ്യവിദഗ്ദനുമായ ഡോ. ശ്രീറാം നേനെ തന്റെ യൂട്യൂബ് ചാനലില്‍ ഒരു പോഡ്കാസ്റ്റ് പരിപാടി സംഘടിപ്പിച്ചത്. അതില്‍ പ്രമുഖ യൂട്യൂബറായ റണ്‍വീർ അല്ലാബാഡിയയാണ് അതിഥിയായി എത്തിയത്. ഇതിനിടയിലാണ് ഇരുവരും വിരാട് കോഹ്‌ലിയെക്കുറിച്ച്‌ പറഞ്ഞത്.

അതില്‍ നേനെ പറഞ്ഞത് ഇങ്ങനെ, ‘ഒരു ദിവസം അനുഷ്‌കയുമായി സംസാരിക്കാൻ അവസരം കിട്ടി. അത് രസകരമായിരുന്നു.അവർക്ക് ഇവിടെ വിജയം ആഘോഷിക്കാൻ കഴിയാത്തതുകൊണ്ടാണ് ലണ്ടനിലേക്ക് താമസം മാറിയത്. കാരണം ഇവിടെ അവർ എന്തുചെയ്താലും ആളുകള്‍ ശ്രദ്ധിക്കും. കൂടാതെ അനുഷ്‌കയ്ക്കും വിരാടിനും അവരുടെ മക്കളെ പ്രസിദ്ധിയില്‍ വളർത്താൻ താല്‍പര്യമില്ല. മക്കളെ സാധാരണക്കാരെ പോലെ വളർത്തണം.ഇന്ത്യയില്‍ അതിന് സാധിക്കില്ല’- ശ്രീറാം നേനെ പറഞ്ഞു.

2013ല്‍ ഒരു ടെലിവിഷൻ പരസ്യത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വച്ചാണ് അനുഷ്കാ ശർമ്മയും വിരാട് കോഹ്‌ലിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇരുവരും പ്രണയത്തിലായെങ്കിലും ബന്ധം രഹസ്യമായി സൂക്ഷിച്ചിരുന്നു. 2017ല്‍ ഇറ്റലിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ അവർ വിവാഹിതരാകുകയും ചെയ്തു. 2021 ജനുവരിയില്‍ ഇരുവർക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. കുഞ്ഞിന് വാമിക എന്ന് പേരിടുകയും ചെയ്തു. കഴിഞ്ഞ വർഷം അനുഷ്ക രണ്ടാമത് ഒരു ആണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കി. അകായ് എന്നാണ് കുഞ്ഞിന് അവർ പേരിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group