മലയാളികളായ ബേക്കറി ഉടമകളെ കോയമ്ബത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്ബത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇരുവരും ബേക്കറി നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ബേക്കറി തുറക്കാതെ വന്നതോടെ പ്രദേശവാസികള്‍ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭവത്തില്‍ തുടിയല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങള്‍ കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
തീവണ്ടി വന്നതറിയാതെ റെയില്‍പാളത്തില്‍ വയോധികൻ, അതിസാഹസികമായി രക്ഷപ്പെടുത്തി യുവാവ്
റെയില്‍പ്പാളത്തില്‍നിന്ന വയോധികനെ തീവണ്ടിയുടെ മുന്നില്‍നിന്ന് യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. നേമം പോലീസ് ക്വാർട്ടേഴ്സ് റോഡില്‍ പ്രസാദ് നഗറിന് സമീപമാണ് സംഭവം.നേമത്ത് എകെ കാറ്ററിങ് സർവീസില്‍ ജോലിചെയ്യുന്ന നെടുമങ്ങാട് സ്വദേശി രാഹുല്‍ (27) ആണ് ജീവൻ പണയംവെച്ച് വയോധികനെ രക്ഷപ്പെടുത്തിയത്.ഉച്ചയ്ക്ക് ഒന്നരയോടെ ഭക്ഷണവിതരണത്തിനായി ബൈക്കില്‍ പോകുമ്ബോഴാണ് മാനസികവെല്ലുവിളി നേരിടുന്ന വയോധികൻ റെയില്‍പ്പാളത്തില്‍ നില്‍ക്കുന്നത് രാഹുല്‍ കാണുന്നത്. റെയില്‍പ്പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട് മണ്ണിടിച്ച് മാറ്റിയിരിക്കുന്നതിനാല്‍ മുകളില്‍നിന്ന് ഇതുകണ്ടവർ മാറാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും വയോധികൻ തയ്യാറായില്ല.
സ്റ്റേഷനില്‍നിന്ന് തീവണ്ടി വരാനുള്ള സിഗ്നല്‍ തെളിയുകയുംചെയ്തു. റോഡുവഴി വയോധികന്റെ അടുത്ത് എത്തുമ്ബോഴേക്കും തീവണ്ടി കടന്നുപോകും. രാഹുല്‍ ഉടൻതന്നെ ഇരുപതടിയോളം താഴ്ചയിലേക്ക് മണ്ണിലൂടെ നിരങ്ങിയിറങ്ങി വയോധികനെ ബലമായി പിടിച്ച് തോളിലെടുത്ത് പാളത്തിന് പുറത്തെത്തിച്ചു. സെക്കന്റുകള്‍ക്കകം തീവണ്ടി കടന്നുപോവുകയുംചെയ്തു.രക്ഷാപ്രവർത്തനത്തിനിടെ രാഹുലിനു പരിക്കേല്‍ക്കുകയും ഫോണ്‍ പൊട്ടിപ്പോവുകയും ചെയ്തു. ജോലിയും തടസ്സപ്പെട്ടു.
എങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു രാഹുല്‍. മറ്റെവിടെനിന്നോ നേമത്ത് എത്തിയ വയോധികനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. വെള്ളിയാഴ്ച ഉച്ചയ്ക്കുനടന്ന സംഭവം, പൊതുപ്രവർത്തകനായ പള്ളിച്ചല്‍ ബിജു ഞായറാഴ്ചയിട്ട ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നാട്ടുകാരുള്‍പ്പെടെ അറിഞ്ഞത്.