താംബരത്ത് എട്ടുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മലയാളി യുവാവ് അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ മങ്ങാട് സ്വദേശി നിഷാഹുദ്ദീന്‍ (30) ആണ് പോക്സോ വകുപ്പില്‍ പൊലീസ് പിടിയിലായത്.ഞായറാഴ്ച വൈകിട്ട് സേലയൂര്‍ രാജേശ്വരി നഗറില്‍ മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ സമീപിച്ച് അപമര്യാദയായി പെരുമാറുകയായിരുന്നു. വിവരം മറ്റു കുട്ടികള്‍ ബന്ധുക്കളെ അറിയിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടെങ്കിലും, യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.ഈസ്റ്റ് താംബരത്ത് താമസിച്ച് ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി. അറസ്റ്റിലായ ഇയാളെ പോക്സോ നിയമപ്രകാരം കോടതിയില്‍ ഹാജരാക്കി. സംഭവം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നിവേദനം നിരസിച്ചത് കൈപ്പിഴ, കലുങ്ക് ചര്‍ച്ചയുടെ പൊലിമ കെടുത്താന്‍ ശ്രമം; ഈ തീപ്പന്തം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കേണ്ട: സുരേഷ് ഗോപി
കലുങ്ക് സംവാദത്തിനിടെ നേരത്തെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് ചര്‍ച്ച സൗഹൃദവേദിയാണ്.അതിന്റെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, കൊടുങ്ങല്ലൂരില്‍ നടത്തിയ കലുങ്ക് ചര്‍ച്ചയ്ക്കിടെ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. നേരത്തെ കലുങ്ക് ചര്‍ച്ചയ്ക്കിടെ കൊച്ചുവേലായുധനെന്ന വയോധികന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
കലുങ്ക് ചര്‍ച്ചയുമായി 14 ജില്ലകളിലേക്കും പോകുന്നുണ്ട്. ഇത് തടയാന്‍ ആര്‍ക്കും സാധിക്കില്ല. ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അവകാശമാണിത്. ഇതു തടയാന്‍ ആര്‍ക്കും കഴിയില്ല. ഇങ്ങനെ അവിടെയും ഇവിടെയും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ ചൂണ്ടിക്കാണിച്ച് ഈ തീപ്പന്തം, ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കേണ്ട. അത് നടക്കില്ല. അതിനൊക്കെയുള്ള ചങ്കുറപ്പ് ഭരത് ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിക്കുമുണ്ട്.””ഇയാള്‍ സിനിമയില്‍ നിന്നും ഇതുവരെ ഇറങ്ങിയിട്ടില്ലെന്നാണ് ചിലര്‍ പറയുന്നത്. ജനം കയ്യടിച്ച് നൂറുദിവസം ആ സിനിമ ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യം അതാണ്.
സിനിമയില്‍ നിന്ന് ഇറങ്ങാന്‍ സൗകര്യമില്ല. ആ വേലായുധന്‍ ചേട്ടന് ഒരു വീടു കിട്ടിയതില്‍ സന്തോഷമേയുള്ളൂ. നല്ല കാര്യമാണത്. ഇനിയും ഇതുപോലുള്ള വേലായുധന്‍ ചേട്ടന്മാരെ അങ്ങോട്ട് അയക്കും. സിപിഎം തയ്യാറെടുത്തിരുന്നോളൂ. വീടില്ലാത്തവരുടെ ഒരു ലിസ്റ്റ് പ്രഖ്യാപിക്കാം. സിപിഎം തുടര്‍ന്നും ആര്‍ജ്ജവം കാണിക്കണം, ചങ്കൂറ്റം കാണിക്കണം”. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.മൂസ്ലീം ലീഗുമായി അഞ്ച്
 
