ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ആറംഗ സംഘം 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മലയാളിയെ മംഗളൂരു വിട്ള പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.കൊല്ലം സ്വദേശി അനില്‍ ഫെർണാണ്ടസാണ് (49) അറസ്റ്റിലായത്. ദക്ഷിണ കന്നട ജില്ലയില്‍ വിട് ള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബീഡിക്കമ്ബനി ഉടമ ബൊളന്തുരു നർഷയില്‍ സുലൈമാൻ ഹാജിയുടെ വീട്ടില്‍നിന്നാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിലെ (ഇ.ഡി) ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട സംഘം പണം തട്ടിയത്. ‘
സിങ്കാരി ബീഡി’ കമ്ബനി ഉടമയാണ് സുലൈമാൻ. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറില്‍ വന്ന സംഘം വീട്ടില്‍ രണ്ടു മണിക്കൂറോളം റെയ്ഡ് നടത്തിയാണ്പണം കവർന്നത്. പ്രതിയില്‍ നിന്ന് കാറും അഞ്ച് ലക്ഷം രൂപയും മറ്റ് സ്വത്തുക്കളും പൊലീസ് കണ്ടെടുത്തു.
2000 രൂപ നോട്ട് പിൻവലിച്ചതിന് പിന്നാലെ റിസര്‍വ് ബാങ്ക് 350ന്റെയും അഞ്ച് രൂപയുടെയും നോട്ടിറക്കി?, പ്രചരിക്കുന്ന ചിത്രത്തിന് പിന്നില്‍
2016ലാണ് രാജ്യത്ത് 500,1000 രൂപകളുടെ നോട്ടുകള്‍ക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. കൈവശമുള്ള നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനും പകരം കറൻസി സ്വന്തമാക്കാനും അന്ന് നാടാകെ വലിയ ക്യൂ ഉണ്ടായതെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു.നിരോധിച്ച നോട്ടുകള്‍ക്ക് പകരമായി റിസർവ് ബാങ്ക് 500ന്റെയും 2000ന്റെയും പുതിയ നോട്ടുകള്‍ ഇറക്കി. എന്നാല്‍ ഏതാണ്ട് രണ്ട് വർഷങ്ങള്‍ക്ക് മുൻപാണ് ഇന്ത്യയില്‍ 2000 രൂപയുടെ നോട്ട് അച്ചടി നിർത്തി. ഇതോടെ നിലവില്‍ വിനിമയത്തിലുള്ള ഏറ്റവും വലിയ നോട്ട് 500ന്റേതായി.
പിന്നീട് ഏറ്റവും വലിയ വിനിമയത്തിലുള്ള നോട്ട് 200ന്റേതാണ്.എന്നാല്‍ ഇവയ്‌ക്കൊപ്പം മറ്റ് നോട്ടുകളും പുറത്തിറങ്ങി എന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. പുതിയ അഞ്ചിന്റെയും 350 രൂപയുടെയും നോട്ടുകളുടെ ചിത്രമാണ് വ്യാപകമായി സമൂഹമാദ്ധ്യമങ്ങള്‍ വഴി പുറത്തുവന്നത്. ഈ പ്രചരണത്തില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് പലരും അന്വേഷിച്ചു.ഇക്കാര്യം പരിശോധിച്ചപ്പോള്‍ ഇത് തെറ്റാണ് എന്ന വിവരം തന്നെയാണ് മനസിലാകുന്നത്. നിലവില്‍ 5,10,20,50, 100,200,500 എന്നീ നോട്ടുകള്‍ മാത്രമാണ് റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുള്ളത്.
ഇതില്‍ അഞ്ചിന്റേത് ചിത്രത്തില്‍ കാണുന്ന തരത്തിലുമല്ല. രണ്ടിന്റെയും അഞ്ചിന്റെയും നോട്ടുകള്‍ അച്ചടിനിർത്തി. എന്നാല്‍ ഇവയ്‌ക്ക് വിപണിയില്‍ ഇപ്പോഴും മൂല്യമുണ്ട്. നാണയങ്ങളില്‍ 50 പൈസയ്‌ക്ക് ഇപ്പോഴും മൂല്യമുണ്ട് എന്നാല്‍ പരമാവധി 10 രൂപ വരെയേ ഇങ്ങനെ കൈമാറാൻ കഴിയൂ. നിലവില്‍ പ്രചരിക്കുന്ന ചിത്രം ആരോ മൂന്ന് വർഷം മുൻപ് നിർമ്മിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജമായി പ്രചരിപ്പിച്ചതാണ്.