മലപ്പുറം: ഓണം ആഘോഷിക്കുന്നതിന് നാട്ടിലെത്തിയ യുവ ഡോക്ടര് രേഷ്മ അമിതമായ ഗുളികകള് കഴിച്ച് ആത്മഹത്യ ചെയ്തു.
നിലമ്ബൂരിനടുത്ത് മരുതയില് കളത്തില് മോഹനന്റെ മകള് ഡോക്ടര് രേഷ്മയെയാണ് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു.
ബെംഗളൂരുവില് ഹൗസ് സര്ജന്സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു. അബോദാവസ്ഥയില് കണ്ട രേഷ്മയേ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലം പൊലീസ് എത്തി ഇന്ക്വസ്റ് നടത്തി.
രേഷ്മ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കള് പറയുന്നത് എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ. രേഷ്മയുടെ വിവാഹത്തിന് വീട്ടുകാര് സമ്മതിച്ചിരുന്ന എന്നാല് അടുത്തിടെ ഇയാള് വിവാഹത്തില് നിന്ന് പിന്മാറിയിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള് പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.