പാരീസ് ഡയമണ്ട് ലീഗ് ലോങ് ജംപില്‍ ചരിത്രനേട്ടം കുറിച്ച് മലയാളി താരം എം. ശ്രീശങ്കര്‍. 8.09 മീറ്റര്‍ ചാടി മൂന്നാമത്തെ ശ്രമത്തിലാണ് ശ്രീശങ്കര്‍ വെങ്കലം മെഡല്‍ നേടിയത്. ഡയമണ്ട് ലീഗില്‍ ജംപ് ഇനങ്ങളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കര്‍. വികാസ് ഗൗഡയും നീരജ് ചോപ്രയും ഡയമണ്ട് ലീഗ് ത്രോ ഇനത്തില്‍ മുമ്ബ് മെഡല്‍ നേടിയിരുന്നു. ഡയമണ്ട് ലീഗില്‍ ശ്രീശങ്കര്‍ മത്സരിക്കുന്നത് രണ്ടാം തവണയാണ്.
മൂന്നാം ശ്രമത്തിന് ശേഷം ശ്രീശങ്കര്‍ ആയിരുന്നു ഒന്നാം സ്ഥാനത്ത്. നിലവിലെ ഒളിമ്ബിക് ജേതാവായ ഗ്രീക്ക് താരവും ലോക അത്ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ മെഡല്‍ നേടിയ സ്വിസ് താരവും ശ്രീശങ്കറെ മറികടന്ന് മുമ്ബിലെത്തി.
ലോക് ചാമ്ബ്യൻഷിപ്പില്‍ അഞ്ജു ബേബി ജോര്‍ജ് മെഡല്‍ നേടിയ ശേഷം രാജ്യാന്തര മത്സരത്തില്‍ നേട്ടം കൈവരിക്കുന്ന മലയാളിയാണ് ശ്രീശങ്കര്‍. ഏഷ്യൻ ഗെയിംസിനുള്ള തയാറെടുപ്പിലായ ശ്രീശങ്കര്‍, ഇന്‍റര്‍ സ്റ്റേറ്റ് മീറ്റിനായി ഉടൻ ഇന്ത്യയില്‍ തിരിച്ചെത്തും.
2022ല്‍ മൊണാക്കോയില്‍ 7.94 മീറ്റര്‍ ചാടി ആറാം സ്ഥാനത്തെത്തിയാണ് ശ്രീശങ്കര്‍ ഡയമണ്ട് ലീഗില്‍ അരങ്ങേറ്റം കുറിച്ചത്. 2022ല്‍ യു.കെയിലെ ബര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. യു.എസിലെ യൂജിനില്‍ നടന്ന ലോക ചാമ്ബ്യൻഷിപ്പില്‍ ശ്രീശങ്കര്‍ ഏഴാം സ്ഥാനത്തെത്തിയിരുന്നു.
ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രത്തിന്റെ ലോക്കേഷനില്‍ അപകടം
ധ്യാന്‍ ശ്രീനിവാസന്റെ ചിത്രത്തിന്റെ ലോക്കേഷനില്‍ അപകടം. ചിത്രീകരണം പുരോഗമിക്കുന്ന സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്ബ് സിനിമയുടെ തൊടുപുഴയിലെ ചിത്രീകരണ വേളയിലാണ് അപകടം നടന്നത്
ചിത്രീകരണവേളയില്‍ താരങ്ങള്‍ ഒടിച്ചിരുന്ന വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറവായത് വന്‍ ദുരന്തം ഒഴിവാക്കി. ആര്‍ക്കും സാരമായ പരിക്കുകളില്ല.. നടന്‍ ചെമ്ബില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്ബ്. എ ടി എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെന്‍സിന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജസ്പാല്‍. കെ എന്‍ ശിവന്‍കുട്ടന്‍ കഥയെഴുതി മൈന ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.