കൊച്ചി: ഫെബ്രുവരി 23 മുതല്‍ മലയാള സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്. പുതിയ തിയേറ്ററുകളില്‍ മാത്രം പുതിയ പ്രോജക്ടുകള്‍ പ്രദർശിപ്പിക്കും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ നിർമ്മാതാക്കള്‍ പറയുന്ന പ്രോജക്ടുകള്‍ തന്നെ വെക്കണമെന്ന നിബന്ധനയാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
അതേസമയം സിനിമകള്‍ റിലീസ് ചെയ്ത് 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ പ്രദർശിപ്പിക്കുക എന്ന ധാരണ കർശനമായി പാലിക്കണം എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. ‘തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമകള്‍ 28-ാം ദിവസം മുതല്‍ ഒടിടിയിലേക്ക് നല്‍കുന്നു. 15 ദിവസം കഴിയുമ്ബോള്‍ തന്നെ അതിന്റെ പരസ്യം നല്‍കുന്നു.
സിനിമകള്‍ക്ക് പബ്ലിസിറ്റി കോണ്‍ട്രിബ്യൂഷൻ നല്‍കാൻ കഴിയില്ല. ഫിലിം റെപ്രസെന്റേറ്റർമാർക്ക് പണം നല്‍കാൻ കഴിയില്ല’എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. നിർമ്മാതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സംഘടന വ്യക്തമാക്കി. എന്നാല്‍ ഇതിനോട് നിർമ്മാതാക്കള്‍ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.