Home Featured മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

by admin

താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നവനീത് ഗിരീഷ് ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹനിശ്ചയം നടക്കുന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന്‍ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കാളിദാസ്താരണി വിവാഹത്തിനു മുമ്പ് മാളവികയുടെ വിവാഹം ഉണ്ടാകുമെന്ന് പാര്‍വതി വെളിപ്പെടുത്തിയിരുന്നു.

ക്രീം ലെഹങ്കയില്‍ സുന്ദരിയായാണ് മാളവിക വേദിയില്‍ എത്തുന്നത്. സഹോദരന്‍ കാളിദാസും താരിണിയും പാര്‍വതിയും ചേര്‍ന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിരം മാറ്റത്തിനിടെ സന്തോഷം കൊണ്ട് മാളവികയുടെ കണ്ണു നിറയുന്നതും വിഡിയോയില്‍ കാണാം.ഈ അടുത്ത് സോഷ്യല്‍ മീഡിയവഴിയാണ് മാളവിക തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group