Home Featured ബെംഗളൂരു-മൈസൂരു പാതയിൽ സഡൻ ബ്രേക്കിട്ട കാറിനുമുകളിലേക്ക് പുറകിൽ വന്ന കാർ പാഞ്ഞുകയറി

ബെംഗളൂരു-മൈസൂരു പാതയിൽ സഡൻ ബ്രേക്കിട്ട കാറിനുമുകളിലേക്ക് പുറകിൽ വന്ന കാർ പാഞ്ഞുകയറി

by admin

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ സഡൻ ബ്രേക്കിട്ട കാറിനുമുകളിലേക്ക് പാഞ്ഞുകയറി പുറകിൽവന്ന കാർ. ആർക്കും പരിക്കില്ല. പാതയുടെ ചന്നപട്ടണ ഭാഗത്ത് ഞായറാഴ്ച‌യായിരുന്നു അപകടം. ഇവിടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബാരിക്കേഡ് വെച്ചിരുന്നു. ബാരിക്കേഡ് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുൻപിലുണ്ടായിരുന്ന കാർ ബ്രേക്കിടുകയായിരുന്നു. അതിവേഗത്തിൽ പുറകിൽനിന്നുവന്ന കാർ ഇതിലിടിക്കുകയും മുകളിലേക്ക് കയറുകയുമായിരുന്നു. ചന്നപട്ടണ ട്രാഫിക് പോലീസ് സ്ഥലത്തെത്തി.

പതിനൊന്നുകാരിയുടെ മരണത്തില്‍ ദുരൂഹത

പൗഡിക്കോണം സുഭാഷ് നഗറില്‍ പതിനൊന്നുകാരിയെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുള്ളതായി നാട്ടുകാർ.ആരാധികയെന്ന ആറാംക്ളാസുകാരിയെ ജനാലയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്ക് കുട്ടി ഡാൻസ് ക്ലാസില്‍പോയി വീട്ടില്‍ തിരിച്ചെത്തിയ ശേഷം അനുജത്തി രുദ്രയെ അടുത്തവീട്ടില്‍ ഭക്ഷണം കഴിക്കാൻ പറഞ്ഞുവിട്ടിരുന്നു. കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ ആരാധിക തോർത്തുമെടുത്ത് കുളിക്കാൻ പോയശേഷമാണ് അനുജത്തി ഭക്ഷണം കഴിക്കാൻ പോയത്. ഇതിനിടെ കിംസ് ആശുപത്രിയിലെ ജീവനക്കാരിയായ മാതാവ് അടുത്തവീട്ടില്‍ ഫോണ്‍ ചെയ്ത് കുട്ടികളെ തിരക്കിയിരുന്നു.

തുടർന്ന് അടുത്തവീട്ടിലെ വീട്ടമ്മ ആരാധികയെ വിളിച്ചു. പലപ്രാവശ്യം വിളിച്ചിട്ടും കുട്ടി എത്താത്തതിനെ തുടർന്ന് ചേച്ചിയെ വിളിച്ചു കൊണ്ടുവരുവാൻ ഇളയകുട്ടിയെ പറഞ്ഞുവിട്ടു. ഇളയകുട്ടി വീട്ടിലെത്തിയപ്പോള്‍ ആരാധിക ജനാലയ്ക്ക് സമീപം തോർത്തുമായി ചാരി നില്‍ക്കുന്നത് കണ്ടു. തിരികെ അടുത്ത വീട്ടിലെത്തിയ കുട്ടി ചേച്ചി വിളിച്ചിട്ട് വരുന്നില്ല, ജനാലയ്ക്കല്‍ തോർത്തുമായി നില്‍ക്കുന്നെന്നു പറഞ്ഞതിനെ തുടർന്ന് വീട്ടമ്മ പോയി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group