Home Featured ജനത്തിരക്കിൽ വലഞ്ഞ് മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷൻ

ജനത്തിരക്കിൽ വലഞ്ഞ് മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷൻ

by admin

ബെംഗളൂരു ∙ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 9 ലക്ഷം കടക്കുമ്പോഴും മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാൻ നടപ്പിലാക്കിയ പരിഷ്കരണങ്ങൾ ഫലം കാണുന്നില്ല. ഗ്രീൻ, പർപ്പിൾ ലൈനുകളിലായി 17ന് 9.08 ലക്ഷം പേരാണ് മെട്രോയെ ആശ്രയിച്ചത്. 1.87 ലക്ഷം പേരാണ് മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലെത്തിയത്. തിങ്കളാഴ്ച രാവിലെ ഇന്റർചേഞ്ച് സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്കിനെ തുടർന്ന് കവാടങ്ങളിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു.

8 പ്രവേശന കവാടങ്ങളുള്ള സ്റ്റേഷനിൽ തിരക്കേറിയ ദിവസങ്ങളിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചാണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്. എന്നാൽ തിരക്ക് കൂടുന്നതോടെ ഇതൊക്കെ തകിടം മറിയും. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടം ഒഴിയുന്നത്.

സൂചനാ ബോർഡ് മാറ്റി സ്ഥാപിക്കണം : മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനിലെ സൂചനാ ബോർഡുകൾ യാത്രാസൗഹൃദ രീതിയിലാക്കാൻ ഏജൻസിയുടെ സഹായം തേടി ബിഎംആർസിഎൽ. 1–4 വരെയുള്ള പ്ലാറ്റ്ഫോമുകളിലേക്കു ദിശാസൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആദ്യമായി സ്റ്റേഷനിലെത്തുന്നവർ വഴിയറിയാതെ ടെർമിനലിനകത്ത് കുടുങ്ങുന്നതും തിരക്കിന് കാരണമാകുന്നുണ്ട്. ബിഎംടിസി, കർണാടക ആർടിസി ബസ് ടെർമിനലുകൾ, കെഎസ്ആർ റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുള്ള ഇന്റർചേഞ്ച് സ്റ്റേഷനിൽ സൂചനാ ബോർഡുകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി വ്യാപകമാണ്.

ചെടി നടാൻ കംപോസ്റ്റ് മെട്രോ തൂണുകൾക്ക് താഴെയുള്ള മീഡിയനുകളിൽ കംപോസ്റ്റ് ഉപയോഗിച്ച് ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുമായി ബിഎംആർസി. ഗ്രീൻലൈനിൽ മഞ്ജുനാഥ നഗർ സ്റ്റേഷന് സമീപത്താണ് പരീക്ഷണാടിസ്ഥാനത്തിൽ കംപോസ്റ്റ് ഉപയോഗിച്ച് അലങ്കാരച്ചെടികൾ നട്ടുവളർത്തിയത്. 5 തൂണുകൾക്കിടയിലുള്ള മീഡിയൻ നിറയ്ക്കാൻ 20 മെട്രിക് ടൺ കംപോസ്റ്റാണ് വേണ്ടിവന്നത്.നേരത്തെ മണ്ണ് നിറച്ചാണ് ചെടികൾ നട്ടിരുന്നത്. ഇതിന് പകരം കംപോസ്റ്റ് ഉപയോഗിച്ചാൽ ചെലവ് കുറയ്ക്കുന്നതിനൊപ്പം ചെടികൾ തഴച്ചുവളരുകയും ചെയ്യും. ചെടികളുടെ പരിപാലനം വിവിധ സ്വകാര്യ കമ്പനികൾക്ക് കൈമാറാനാണ് പദ്ധതി

ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈലില്‍ ചിത്രീകരിച്ച യുവാവ് അറസ്റ്റില്‍

ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച യുവാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു.രാജപുരം പൊലീസ് പരിധിയില്‍ ചുള്ളിക്കരക്ക് സമീപം താമസിക്കുന്ന 35 കാരനാണ് അറസ്റ്റിലായത്. ഐ.ടി ആക്‌ട് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച്‌ വരികയാണ്. പ്രതിയുടെ വീട്ടില്‍നിന്നും 20 കിലോമീറ്റർ ദൂരെയാണ് ഭാര്യാ വീട്.

ഭാര്യാ വീട്ടിലെത്തിയ പ്രതി 60 വയസ്സ് പ്രായമുള്ള ഭാര്യാമാതാവ് കുളിക്കുന്നത് ചിത്രീകരിക്കുകയായിരുന്നു. പ്രതി കാമറ കുളിമുറിയില്‍ ഒളിപ്പിച്ചാണോ പകർത്തിയതെന്ന് വ്യക്തമായിട്ടില്ല. കുളിക്കുന്ന രംഗം ചിത്രീകരിച്ചത് പ്രതി ഭാര്യാ മാതാവിന്‍റെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്ത് യൂട്ബിലിടുമെന്ന് ഭീഷണിപ്പെടുത്തി. അപ്പോള്‍ മാത്രമാണ് വീട്ടമ്മ സംഭവം അറിയുന്നത്. തുടർന്ന് വീട്ടമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. 10 വർഷം മുമ്ബ് നടന്ന ആസിഡ് ആക്രമണ കേസില്‍ യുവാവ് പ്രതിയായിട്ടുണ്ട്. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group