ബെംഗളൂരു : വന്ദേ ഭാരത് ട്രെയിനുകളുടെ ദക്ഷിണേന്ത്യയിലെ മെയ്ന്റനൻസ് ഹബ് ബാനസവാടിയിൽ ആരംഭിക്കാൻ പദ്ധതി. നിലവിൽ ബാനസവാടിയിലുള്ള മെമു റിപ്പയറിങ് ഷെഡിനോട് ചേർന്നാണു ഹബ് തുടങ്ങുന്നത്. ദക്ഷിണ പശ്ചിമ റെയിൽവേക്കു 4 വന്ദേഭാരത് ട്രെയിനുകളാണ് അനുവദിക്കുന്നത്.
നിലവിലെ രാജധാനി, ശതാ ബി എക്സ്പ്രസ് ട്രെയിനുകൾ ക്കു പകരമാണു വന്ദേ ഭാരത്റേക്കുകൾ അനുവദിക്കുന്നത്. ചെന്നൈ, ബെംഗളൂരു മൈസൂരു, വിൽ നിന്ന് ഹൈദരാബാദ്, ഹുബ്ബള്ളി, മംഗളൂരു റൂട്ടുകളിലാണ് വന്ദേഭാരത് ട്രെയിൻ പരിഗണികുന്നത്.
160 കിലോമീറ്റർ വേഗത്തിൽ ഓടുന്ന വന്ദഭാരത് ട്രെയിനുകളുടെ കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും ചകങ്ങൾ യെലഹങ്കയിലെ റെയിൽ വീൽ ഫാക്ടറിയിലുമാ നിർമിക്കുന്നത്.