Home Featured ബെംഗളൂരു സ്‌ഫോടനം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; ഐഎസുമായി ബന്ധമെന്ന് എന്‍ഐഎ

ബെംഗളൂരു സ്‌ഫോടനം; മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു; ഐഎസുമായി ബന്ധമെന്ന് എന്‍ഐഎ

ബെംഗളൂരു രാമേശ്വരം കഫേസ്‌ഫോടനക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി എന്‍ഐഎ. കര്‍ണാടക തീര്‍ഥഹള്ളി ജില്ലയിലെ ശിവമോഗ സ്വദേശി ഹുസൈന്‍ ഷാസിബ് ആണ് പ്രതിയെന്നും എന്‍ഐഎ പറഞ്ഞു. ഇതിനായി ആയിരത്തിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതായും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.ഇയാള്‍ ധരിച്ച തൊപ്പിയില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തൊപ്പി ചെന്നൈയിലെ ഒരു മാളില്‍ നിന്ന് വാങ്ങിയതാണെന്നും ഒരു മാസത്തിലേറെയായി ഇയാള്‍ അവിടെ താമസിച്ചിരുന്നതായും എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷാസിബിന്റെ കൂട്ടാളി തീര്‍ഥഹളളി സ്വദേശിയായ അബ്ദുള്‍ മതീന്‍ താഹയാണെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പോലീസ് ഇന്‍സ്പക്ടറെ കൊന്ന കേസിലെ പ്രതിയാണ് താഹ. ഇയാള്‍ക്കൊപ്പമായിരുന്നു ഹുസൈന്‍ ചെന്നൈയില്‍ താമസിച്ചിരുന്നതെന്നും താഹയും ശിവമോഗയിലെ ഐഎസ്‌ഐഎസിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌ഫോടനത്തിന്റെ തലേന്ന് താഹ കഫേയില്‍ വന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടത്തിയ ദിവസവും പ്രതി ഈ തൊപ്പി ധരിച്ചിരുന്നു. ഇയാള്‍ ധരിച്ചിരുന്ന തൊപ്പി ഒരു ലിമിറ്റഡ് എഡിഷന്‍ സീരിസാണെന്നും 400 എണ്ണം മാത്രമാണ് വിറ്റതെന്നും എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തി. സ്‌ഫോടനത്തിന് പിന്നാലെ തൊപ്പി കഫേയില്‍ നിന്ന് അല്‍പം അകലെ പ്രതി ഉപേക്ഷിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തൊപ്പി ചെന്നൈയിലെ മാളില്‍ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച തൊപ്പിയില്‍ മുടി കണ്ടെത്തി. ഷാസിബിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നതായും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. പിന്നീട് ഷാസിബിൻ്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട മാതാപിതാക്കൾ ഷാസിബിൻ്റെ മകനാണെന്ന് സ്ഥിരീകരിച്ചു. ഷാസിബ് ചെന്നൈയിൽ നിന്ന് വന്ന് ബംഗളൂരു കഫേയിൽ സ്‌ഫോടകവസ്തു വെച്ചിട്ടുണ്ടോയെന്ന് എൻഐഎ അന്വേഷിച്ചുവരികയാണ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് പ്രതിയെ അവസാനമായി കണ്ടതെന്നും ഏജൻസി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group