മഹാരാഷ്ട്രയില്‍നിന്ന് കർണാടകയിലേക്ക് ഗോവ വഴി റിങ് റോഡ് നിർമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.വിനോദസഞ്ചാര മേഖലയായ ഗോവയിലെ ഗതാഗതക്കുരുക്കിന് ഈ പാത വരുന്നതോടെ ഒരുപരിധിവരെ പരിഹാരമാകുമെന്ന് ഗഡ്കരി പറഞ്ഞു.മഹാരാഷ്ട്രയില്‍നിന്ന് ഗോവയിലേക്കും കർണാടക അതിർത്തിയിലേക്കും ഇത്തരമൊരു റോഡ് വേണമെന്ന ആവശ്യം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് നായിക്കും മുന്നോട്ടുവെച്ചിരുന്നതായി ഗഡ്കരി അറിയിച്ചു.
ഹൈവേ മന്ത്രാലയം പദ്ധതി പരിഗണിക്കുന്നുണ്ടെന്നും 12,000 മുതല്‍ 15,000 കോടി രൂപ വരെ ചെലവഴിച്ച് പാത നിർമിക്കുന്നതിന്റെ അന്തിമ രൂപരേഖ വൈകാതെ വ്യക്തമാകുമെന്നും ഗഡ്കരി പറഞ്ഞു. ദക്ഷിണ ഗോവയില്‍ നിർമിക്കുന്ന നിരീക്ഷണഗോപുരത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വീഡിയോ കോളിനിടെ മാനേജര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു: മാനേജരോട് പൊട്ടിത്തെറിച്ച് യുവതി
പല കാരണങ്ങള്‍ക്കൊണ്ടും ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാറുണ്ട്. ഇപ്പോഴിതാ വീഡിയോകോളിനിടെ തന്നെ പിരിച്ചുവിട്ട മാനേജരോടും എച്ച്‌ആറിനോടും പൊട്ടിത്തെറിച്ചിരിക്കുകയാണ് ഇവിടെ ഒരു യുവതി.ഒക്ലഹോമയില്‍ നിന്നുള്ള കാര്‍സണ്‍ ബ്രീ എന്ന യുവതിയാണ് വീഡിയോ കോളിന്റെ റെക്കോര്‍ഡിംഗ് ഷെയര്‍ ചെയ്തത്. കൃത്യമായ പരിശീലനം പോലും തരാതെയാണ് തനിക്ക് ജോലി ചെയ്യേണ്ടി വന്നത് എന്നും യുവതി ആരോപിച്ചു.കഴിഞ്ഞ വര്‍ഷം തന്നെ പിരിച്ചുവിട്ടപ്പോഴുണ്ടായ വീഡിയോ പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോ ടിക്ടോക്കില്‍ പങ്കുവച്ചിരിക്കുന്നത്.
യുവതി പറയുന്നത്, താന്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഈ പ്രാദേശിക കമ്ബനി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതില്‍ പേരുകേട്ട കമ്ബനിയാണ് എന്നാണ്. ഒരു സ്ത്രീയുടെ ഉമസ്ഥതയിലാണ് കമ്ബനി. എഡിറ്റര്‍, വോയ്‌സ് നോട്ടായിട്ടാണ് എഡിറ്റര്‍ ലെറ്ററെഴുതുന്നത്. പിന്നീട് ഒരു എഡിറ്റര്‍ അത് മാറ്റിയെഴുതുകയാണ് ചെയ്യുന്നത് തുടങ്ങിയ ആരോപണങ്ങളാണ് ബ്രീ ഉയര്‍ത്തുന്നത്.തനിക്ക് കൃത്യമായ പരിശീലനം ഒന്നും തന്നിരുന്നില്ല.
സോഫ്റ്റ്‌വെയറൊക്കെ തനിയെ പഠിക്കേണ്ടി വന്നു എന്നും ബ്രീ പറയുന്നു. മീറ്റിംഗില്‍ എച്ച് ആറില്‍ നിന്നുള്ള ആളുകളാണ് ഉണ്ടായിരുന്നത്. ബ്രീക്ക് എച്ച് ആര്‍ ടീമിലെ അംഗത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് മീറ്റിംഗ് തുടങ്ങുന്നത്. യാദൃച്ഛികമായി നിങ്ങളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയാണ് എന്നും മീറ്റിംഗില്‍ ബ്രീയെ അറിയിക്കുകയായിരുന്നു. ജോലിക്ക് ശരിക്കും യോജിച്ച ആളല്ല എന്ന് പറഞ്ഞുകൊണ്ടാണ് ബ്രീയെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത്. നിങ്ങളുടെ ആദ്യത്തെ വര്‍ക്കില്‍ അക്ഷരത്തെറ്റുകളുണ്ടായിരുന്നു എന്നും പബ്ലിക്കേഷന് പറ്റിയ ഡിസൈനല്ല എന്നുമാണ് വിശദീകരണം ലഭിക്കുന്നത്.
എന്നാല്‍, തന്നോട് നേരത്തെ ആരും ഇക്കാര്യം സംസാരിച്ചിരുന്നില്ല എന്നാണ് അവള്‍ പറയുന്നത്. ഒപ്പം എഡിറ്ററോട് അവള്‍ ഇക്കാര്യം സൂചിപ്പിക്കുന്നതും കാണാം. ഒരേയൊരു തെറ്റാണ് തന്റെ വര്‍ക്കില്‍ ഉണ്ടായത് എന്നാണ് ബ്രീ പറയുന്നത്. ഒപ്പം ഒരു ദിവസം വൈകുന്നേരം വിളിച്ച് പിറ്റേന്ന് മുതല്‍ ജോലിയുണ്ടാകില്ല എന്നാണ് തന്നെ അറിയിച്ചത് എന്നും ബ്രീ പറയുന്നു.