Home Featured മഹാരാഷ്ട്ര-കർണാടക ബസ് സർവീസുകൾ ഇന്ന് പുനരാരംഭിക്കും

മഹാരാഷ്ട്ര-കർണാടക ബസ് സർവീസുകൾ ഇന്ന് പുനരാരംഭിക്കും

by admin

അതിർത്തിയിൽ സംഘർഷത്തെത്തുടർന്ന് നിർത്തിവെച്ച മഹാരാഷ്ട്ര-കർണാടക ബസ് സർവീസുകൾ വ്യാഴാഴ്ച പുനരാരംഭിക്കും. രണ്ട് സംസ്ഥാനങ്ങളുടെയും അതിർത്തിപ്രദേശത്ത് സുരക്ഷ വർധിപ്പിച്ച് സർവീസുകൾ പുനരാരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് ബെളഗാവി ജില്ലാ കളക്‌ടർ മൊഹമ്മദ് റോഷൻ പറഞ്ഞു.അതിർത്തി ജില്ലകളായ കോലാപ്പൂരിലെയും ബെളഗാവിയിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസ് വഴി ചർച്ചചെയ്താണ് ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്. വ്യാഴാഴ്ച‌ ഉച്ചയോടെ സർവീസ് ആരംഭിക്കുമെന്നാണ് ജില്ലാഅധികാരികൾ പറയുന്നത്.

ഇരും സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഡി.ജി.പി.മാരും ഇക്കാര്യത്തിൽ നേരത്തേ ചർച്ച നടത്തിയിരുന്നു.ബസ് ജീവനക്കാർ മറാഠിയും കന്നഡയും സംസാരിക്കുന്നില്ലെന്നുപറഞ്ഞ് ഇരു മേഖലയിലുമുള്ളവർ ഡ്രൈവറെയും കണ്ടക്ടറെയും മർദിച്ച സംഭവത്തെത്തുടർന്ന് ശനിയാഴ്ചയാണ് അന്തസ്സംസ്ഥാന ബസ് സർവീസുകൾ എം.എസ്.ആർ.ടി.സി.യും കെ.എസ്.ആർ.ടി.സി.യും നിർത്തിവെച്ചത്.

പുണെയിലെ സ്വാർഗേറ്റ് പരിസരത്ത് കർണാടക നമ്പർപ്ലേറ്റുള്ള ചില ബസുകൾക്കുമേൽ ശിവസേന ഉദ്ധവ് താക്കറൈപക്ഷ പ്രവർത്തകർ കരിഓയിൽ ഒഴിച്ചു.ബസ് സർവീസ് നിർത്തിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.പലരും വലിയതുക കൊടുത്ത് സ്വകാര്യബസിൽ പോകേണ്ട അവസ്ഥയിലായി. ചിലരാകട്ടെ, യാത്ര മാറ്റിവെച്ചു. ബസ് സർവീസ് കുറഞ്ഞതോടെ സ്വകാര്യബസുകൾ ടിക്കറ്റുനിരക്ക് കുത്തനെ കൂട്ടിയതായും പരാതിയുണ്ട്.

മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും പുറപ്പെടുന്ന ബസുകൾ നിലവിൽ സംസ്ഥാനങ്ങളുടെ അതിർത്തിവരെ മാത്രമേ സർവീസ് നടത്തുന്നുള്ളൂ.ഇത് യാത്രക്കാർക്ക് ഏറെ ദുരിതമുണ്ടാക്കുന്നു. ഇതോടെയാണ് അതിർത്തിയിലും ബസുകളിലും സുരക്ഷ വർധിപ്പിച്ച് സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ ജില്ലാഅധികാരികൾ നടത്തുന്നത്.

വധഭീഷണി നേരിട്ട ജാര്‍ഖണ്ഡ് സ്വദേശികളായ കമിതാക്കള്‍ കായംകുളത്ത് വിവാഹിതരായി

വധഭീഷണി ഉയർന്നതിനെത്തുടര്‍ന്ന് ജാര്‍ഖണ്ഡ് സ്വദേശികളായ കമിതാക്കള്‍ ഒടുവില്‍ കായംകുളത്ത് വിവാഹിതരായി.ജാര്‍ഖണ്ഡ് ചിത്തപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വര്‍മയുമാണ് വിവാഹിതരായത്. ജാര്‍ഖണ്ഡില്‍ നിരന്തരം വധഭീഷണി നേരിട്ടതിനു പിന്നാലെയാണ് ഇരുവരും കേരളത്തില്‍ അഭയം തേടിയത്.മുഹമ്മദ് ഗാലിബും ആശാ വര്‍മയും കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജനുവരിയില്‍ ആശാ വര്‍മയുടെ വിവാഹം 45കാരനുമായി ഉറപ്പിച്ചതിനു പിന്നാലെ വിവരം അറിഞ്ഞ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഗാലിബ് നാട്ടിലെത്തി. എന്നാല്‍, ഇതര മതസ്ഥനായ യുവാവുമായി വിവാഹം നടത്താന്‍ ആശയുടെ കുടുംബം തയാറായില്ല.

ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും നേരെ വധഭീഷണി ഉയര്‍ന്നത്. കൂടാതെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഗള്‍ഫിലുള്ള സുഹൃത്തുക്കളെ ഗാലിബ് വിഷയങ്ങള്‍ ധരിപ്പിക്കുന്നതിനിടെ കായംകുളം സ്വദേശിയായ സുഹൃത്താണ് ആശയുമായി കേരളത്തിലെത്തിയാല്‍ സംരക്ഷണം ലഭിക്കുമെന്ന് അറിയിച്ചത്. തുടര്‍ന്നാണ് ഇരുവരും കേരളത്തിലെത്തിയത്. ഇവരുടെ സംരക്ഷണത്തിനായി അഭിഭാഷക മുഖേന ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫെബ്രുവരി 9നാണ് ഇവര്‍ കേരളത്തില്‍ എത്തിയത്. 11ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു. ഇവരെ അന്വേഷിച്ച്‌ ബന്ധുക്കള്‍ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാന്‍ തയാറായില്ല. കുടുംബത്തിനെതിരെയും വധഭീഷണി ഉണ്ടെന്ന് ഇവര്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group