Home Featured മധുര മനോഹര മോഹം ഒടിടിയില്‍

മധുര മനോഹര മോഹം ഒടിടിയില്‍

by admin

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുര മനോഹര മോഹം ഒടിടിയിലെത്തി . എച്ച്‌ ആര്‍ ഒടിടിയില്‍ ഇന്നലെ അര്‍ധരാത്രിയാണ് സ്ട്രീമിങ് ആരംഭിച്ചത്.മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ സ്റ്റെഫി സേവ്യറിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം.

കോമഡി ഡ്രാമ വിഭാഗത്തില്‍ പെട്ട ചിത്രത്തില്‍ രജിഷ വിജയൻ, ഷറഫുദ്ധീൻ, സൈജു കുറുപ്പ്, അര്‍ഷ ബൈജു, ബിന്ദു പണിക്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒരു അമ്മയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. അമ്മ കഥാപാത്രമായി ബിന്ദു പണിക്കരും ഷറഫുദ്ധീൻ, രജിഷ വിജയൻ, പുതുമുഖം മീനാക്ഷി എന്നിവര്‍ സഹോദരങ്ങളുമായാണ് എത്തുന്നത്. ബി3എം ക്രിയേഷന്‍സ് നിര്‍മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്.

You may also like

error: Content is protected !!
Join Our WhatsApp Group