Home Featured സത്യമംഗലം പാത രാത്രിയാത്രാ നിരോധനം: കൂടുതൽ ബാധിക്കുക മലയാളികളെ

സത്യമംഗലം പാത രാത്രിയാത്രാ നിരോധനം: കൂടുതൽ ബാധിക്കുക മലയാളികളെ

by admin

പാലക്കാട് • വന്യമൃഗങ്ങൾ വാഹനമിടിച്ചു ചാകുന്നതു പതിവായതോടെ, സത്യമംഗലം വഴി കടന്നുപോകുന്ന കോയമ്പത്തൂർ – ബെംഗളൂരു ദേശീയപാത 948ൽ മദ്രാസ് ഹൈക്കോടതി രാത്രിയാ ത്ര നിരോധിച്ചത് ഏറ്റവും കൂടുതൽ ബാധിക്കുക മലയാളികളെ. ഫെബ്രുവരി 10 മുതലാണ് നിരോധനം .തിരുവനന്തപുരം മുതൽ പാലക്കാടു വരെയുള്ള ജില്ലകളിലുള്ള വിദ്യാർഥികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ മൈസൂരുവിലേക്കു പോകാൻ ഈ പാതയാണ് ഉപയോഗിക്കുന്നത്.കോയമ്പത്തൂർ, ഈറോഡ് ജില്ലകളിലുള്ളവരെയും നിരോധനം ബാധിക്കും. നിലവിൽ, ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് – ബത്തേരി – മൈസൂരു പാതയിലും നാഗർഹൊളെ വനത്തിലൂടെയുള്ള മാനന്തവാടി ബാവലി – മൈസൂരു പാതയി ലും രാത്രിയാത്രാ നിരോധനമുണ്ട്.

മൈസൂരു – ഊട്ടി പാതയിലും രാത്രിയാത്രയ്ക്കു വിലക്കുണ്ട്. വൈകിട്ട് 6 മുതൽ രാവിലെ 6 വരെ ഭാരവാഹനങ്ങളും രാത്രി 9 മുതൽ രാവിലെ 6 വരെ ചെറു വാഹനങ്ങളും വിലക്കുമെന്നാണ് അറിയിപ്പ്.വിനോദസഞ്ചാരികളുടെ ഇഷ്ട റൂട്ടായ ഈ മേഖലയിൽ ഒട്ടേറെ റിസോർട്ടുകളുണ്ട്. ഈ പ്രദേശങ്ങളിൽ കൃഷിയും വ്യാ പാരവുമുള്ള ഒട്ടേറെ മലയാളികളുണ്ട്.

പാലക്കാട്ടു നിന്നു മൈസൂരു വിലേക്ക് ഏറ്റവും കുറഞ്ഞ ദൂരമുള്ള റൂട്ടാണിത്.ഏതാണ്ട് 262 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ തിരക്കും കുറവായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group