Home Uncategorized മടിക്കേരിയില്‍ നിന്നും കവര്‍ന്ന ബൈക്കുമായി നിരവധി മോഷണ കേസിലെ പ്രതിയും കൂട്ടാളിയും പിടിയില്‍

മടിക്കേരിയില്‍ നിന്നും കവര്‍ന്ന ബൈക്കുമായി നിരവധി മോഷണ കേസിലെ പ്രതിയും കൂട്ടാളിയും പിടിയില്‍

by admin

ആദൂര്‍:  മടിക്കേരിയില്‍ നിന്നും കവര്‍ന്ന ബൈക്കുമായി നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതിയായ യുവാവും കൂട്ടാളിയിയും പോലീസ് പിടിയിലായി. ആദൂര്‍ എസ് എ രത്‌നാകരന്‍ പെരുമ്ബളയും സംഘവുമാണ് യുവാക്കളെ പിടികൂടിയത്.

ബദിയടുക്ക നെല്ലിക്കട്ടയിലെ സുഹൈല്‍(21), എടനീരിലെ നിഹാല്‍(19) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി വാഹന പരിശോധന നടത്തുന്നതിനിടയില്‍ സുള്ള്യ ഭാഗത്ത് നിന്നാണ് യുവാക്കള്‍ ബൈക്കില്‍ എത്തിയത്. പോലീസിനെ കണ്ട് നിര്‍ത്തിയിട്ട ബസില്‍ ബൈക്ക് ഇടിക്കുകയും സുഹൈല്‍ ബൈക്കുമായി കടന്നു കളയുകയുമായിരുന്നു. എന്നാല്‍ ഒപ്പം ഉണ്ടായിരുന്ന നിഹാലിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മടിക്കേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കാണിതെന്ന് വ്യക്തമായത്.

അന്വേഷണത്തിനിടയില്‍ ചെര്‍ക്കള പെട്രോള്‍ പമ്ബിന് സമീപം ബൈക്ക് കണ്ടെത്തി. സുഹൈലിനെ നെല്ലിക്കട്ടയില്‍ വെച്ച്‌ അര്‍ദ്ധരാത്രിയോടെ പിടികൂടി.

കോവിഡ് ബാധ കുറയുന്നു ,ബംഗളുരു സാധാരണ ഗതിയിലേക്കോ ? ശുഭ സൂചകമായി കണക്കുകൾ

50ലേറെ ബൈക്ക് മോഷണ കേസുകളില്‍ സുഹൈല്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ബൈക്ക് മോഷണത്തിന് മടിക്കേരി പോലീസ് കേസെടുത്തിരുന്നു. മോഷണം നടന്നത് മടിക്കേരിലായതിനാല്‍ ഇരുവരെയും മടിക്കേരി പോലീസിന് കൈമാറിയതായി ആദൂര്‍ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group