Home Featured മൂന്നാമതും ആണ്‍കുഞ്ഞ്: പെണ്‍കുഞ്ഞിനെ കിട്ടാത്തതില്‍ നിരാശ: നവജാത ശിശുവിനെ കൊലപ്പെടുത്തി പിതാവ്

മൂന്നാമതും ആണ്‍കുഞ്ഞ്: പെണ്‍കുഞ്ഞിനെ കിട്ടാത്തതില്‍ നിരാശ: നവജാത ശിശുവിനെ കൊലപ്പെടുത്തി പിതാവ്

by admin

ഭോപ്പാല്‍: മധ്യപ്രദേശില്‍ നവജാത ശിശുവിനെ പിതാവ് കൊലപ്പെടുത്തി. പെണ്‍കുഞ്ഞ് ജനിക്കാത്തതില്‍ നിരാശനായാണ് പിതാവ് ആണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് ദാരുണമായ സംഭവം.മൂത്തത് രണ്ട് ആണ്‍കുട്ടികളാണ്, മൂന്നാമത്തേത് പെണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരിക്കുകയായിരുന്നു. എന്നാല്‍, മൂന്നാമതും ആണ്‍കുട്ടിയായിരുന്നു ജനിച്ചത്. ഇതോടെയാണ് പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഭാര്യയെ മര്‍ദ്ദിച്ച് 12 ദിവസം പ്രായമായ കുഞ്ഞിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഭയന്ന യുവതി വീണ്ടും മര്‍ദ്ദനമേല്‍ക്കുമെന്ന് ഭയന്ന് സ്ഥലത്തുനിന്ന് ഓടിപ്പോയി. തിരികെ വന്നപ്പോള്‍ കുഞ്ഞ് കുടിലില്‍ മരിച്ചുകിടക്കുന്നത് കണ്ടു. കുഞ്ഞിന്റെ കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ പാടുകളുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group