നടനും തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അടുത്തിടെയായിരുന്നു മകള്‍ ഭാഗ്യയുടെ കല്യാണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രമാണ് മാധവ് പങ്കുവച്ചിരിക്കുന്നത്. ‘ പ്രിയപ്പെട്ട ഹോമിയെ പരിചയപ്പെടുത്തുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ഇതിനുപിന്നാലെ നിരവധിപേർ കാമുകിയാണോ കൂടെയുള്ളത് എന്ന് ചോദിച്ചുകൊണ്ട് കമന്റ് ചെയ്തിരുന്നു. മാത്രമല്ല ആരാണ് മാധവിനൊപ്പമുള്ളതെന്ന് ചിലർ കണ്ടെത്തുകയും ചെയ്തു. നടി സെലിൻ ജോസഫാണ് മാധവിനൊപ്പമുള്ളത്. പൃഥ്വിരാജിന്റെ രണം എന്ന സിനിമയില്‍ സെലിൻ അഭിനയിച്ചിട്ടുണ്ട്.
കാനഡയിലാണ് സെലിൻ ജനിച്ചുവളർന്നത്. സൈക്കോളജി വിദ്യാർത്ഥിയായിരിക്കെയാണ് 2018ല്‍ പുറത്തിറങ്ങിയ രണം എന്ന സിനിമയില്‍ അഭിനയിച്ചത്. ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മാധവ്.